പിന്നെ വസൂ ഞാൻ ഇവിടെ നിന്നും പോയാൽ അവർ വീണുപോകും.
എല്ലാവരെയും നീ വേണം സാന്ത്വനിപ്പിക്കാൻ.
ദക്ഷ വസുവിനോട് പറഞ്ഞു.
ദക്ഷാ നീ ഒന്ന് സമാധാനിക്കൂ….നിങ്ങളുടെ വിവാഹം കഴിഞ്ഞാലും അധികം വൈകാതെ തന്നെ വല്യച്ഛൻ വിരോധം മാറി നിന്നെ സ്നേഹിക്കും.എനിക്ക് തീർച്ചയുണ്ട്.
ഇപ്പോൾ നീ വന്ന് കിടക്ക്.
അതും പറഞ്ഞ് അവൾ ദക്ഷയെയും കൂട്ടി കിടക്കയിലേക്ക് കിടന്നു.
???????????????
ഈ സമയം നാഗമഠത്തില്ലം.
അർജ്ജുനൻ ദേവിയ്ക്ക് അവൻ വാങ്ങി കൊണ്ടു വന്ന ആലിലത്താലി കാണിച്ചു കൊടുത്തു.
ദേവിയ്ക്ക് അതൊരുപാടിഷ്ടമായി.
“ഏട്ടത്തി ഈശ്വരമംഗലത്തു നിന്നും ഞാനും ലക്ഷ്മിയും ദേവിക്ഷേത്രത്തിന്റെ അരികിലുള്ള പുഴയോരത്ത് എത്തുമ്പോഴേക്കും
ഏട്ടത്തിയും അവിടെ എത്തണേ.
ഞാൻ അവിടെ വള്ളം ഏർപ്പാടക്കിയിട്ടുണ്ട്.
എത്രയും പെട്ടെന്ന് നമുക്ക് ഈ നാട്ടിൽ നിന്നും പോകണം.”
അർജ്ജുനൻ ദേവിയോട് പറഞ്ഞു.
എല്ലാം എടുത്തു വെച്ചിട്ടുണ്ട് മോനേ….സമയം ഒരുപാടായി രാവിലെ നേരത്തെ ഉണരേണ്ടതല്ലേ നീ കിടന്നോളൂ.
ശരി ഏട്ടത്തി.
തന്റെ ലക്ഷ്മിയെയും ഓർത്ത് നാളെയും സ്വപ്നം കണ്ട് അർജ്ജുനൻ കണ്ണുകളടച്ചു.
പിറ്റേന്ന് ബ്രാഹ്മമുഹൂർത്തത്തിനു മുൻപ് തന്നെ ദക്ഷ ഉണർന്നു.
അവൾ വസുവിനെ വിളിച്ചുണർത്തി കുളക്കടവിലേക്കു നടന്നു.
കുളി കഴിഞ്ഞു വീട്ടിലെത്തി.
പെട്ടന്ന്.
ദക്ഷാ….
Nannayittund
Thanks