എങ്കിൽ കിടന്നോളൂ മുത്തശ്ശി..
മുത്തശ്ശിയുടെ മുറിയുടെ വാതിൽ ചാരി വസു പുറത്തേക്കിറങ്ങി.
ദക്ഷ അപ്പോൾ ആകാശത്തേക്ക് നോക്കി നിൽപ്പുണ്ട്.
ദക്ഷാ….
നീ വന്നു കിടന്നേ.
നേരത്തെ എണീക്കാനുള്ളതല്ലേ?
വസു ചോദിച്ചു.
ദക്ഷ വസുവിനെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുണ്ടായിരുന്നു.
ഇന്ന് എനിക്ക് എങ്ങനെ ഉറങ്ങാൻ കഴിയും വസൂ….
“ആദ്യം നിശ്ചയിച്ചതു പോലെ എന്റെ വിവാഹം നടക്കുകയായിരുന്നെങ്കിൽ ഞാൻ എത്ര സന്തോഷിച്ചേനെ.
ഇനി നാളെ അച്ഛനിതറിഞ്ഞാൽ എന്തുണ്ടാകും എന്നോർക്കുമ്പോൾ ഉള്ളിലൊരു ഭയം തോന്നുന്നു.”
ദക്ഷാ….നീ എന്തൊക്കെയാ ഈ പറയുന്നത്.
ഇനി വല്യച്ഛന്റെ മനസ്സ് മാറിയിട്ട് മതി നിനക്ക് വിവാഹം എന്ന് തോന്നുന്നുണ്ടോ.
ഭയം എനിക്കുമുണ്ട്.
വസു അവളെ തന്നോട് ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു.
ഇല്ല വസൂ….അത് വേണ്ട.
അച്ഛൻ ഈ വിവാഹത്തിന് സമ്മതിക്കില്ല.
അച്ഛൻ പറഞ്ഞ ആ പയ്യൻ അടുത്ത് ഏതെങ്കിലും ഒരു ദിവസം എന്നെ കാണാൻ വരും.
ആ വിവാഹം അച്ഛൻ ഉറപ്പിക്കുകയും ചെയ്യും.
അങ്ങനെ ഒരിക്കലും നടക്കാൻ പാടില്ല.
എല്ലാം നിനക്ക് അറിയാവുന്നതല്ലേ?
Nannayittund
Thanks