ശരി എന്നാൽ ഇനി രാത്രിയിൽ യാത്രയില്ല.
ഗൗരി അനന്തനെ ഒന്നു നോക്കി,എന്നിട്ട് തലകുലുക്കി.
ശരി മുത്തശ്ശ….വസുവും ദക്ഷയും പറഞ്ഞു.
അവർ കാറിൽ കയറി അവരെയും കൊണ്ട് കാർ പടിപ്പുര കടന്ന് പോയി.
വസൂ….ആ വാതിൽ എല്ലാം ചേർത്തടച്ചേക്ക് ട്ടോ.
മുത്തശ്ശി പറഞ്ഞു.
ശരി മുത്തശ്ശി.
അവൾ പോയി എല്ലാ വാതിലുകളും അടച്ചു അവരുടെ മുറിയിലേക്ക് ചെന്നു.
അപ്പോൾ ദക്ഷ അവളുടെ ആടയാഭരണങ്ങളും സാരിയും മുല്ലപ്പൂവും എല്ലാം നോക്കിയിരിക്കുകയായിരുന്നു.
ഉം….എന്തെടി എല്ലാം നിനക്കിഷ്ടമായോ.
വസു ദക്ഷയുടെ അടുത്ത് കട്ടിലിൽ വന്നിരുന്നു.
ഇഷ്ടമായി വസൂ….
“അർജ്ജുനേട്ടന് ഏറ്റവും ഇഷ്ടമുള്ള നിറമാണ് ട്ടോ.”
പിന്നെ അതിരാവിലെ തന്നെ എണീക്കണം.
നീ ഉറങ്ങി പോവല്ലേ.
ഇല്ലെടി….ഞാൻ വേഗം ഉണർന്നോളാം.
വസു പറഞ്ഞു.
ഞാൻ മുത്തശ്ശി കിടന്നോ എന്ന് നോക്കട്ടെ.
വസു മുത്തശ്ശിയുടെ അടുത്തെത്തി.
മുത്തശ്ശി കിടക്കാറായോ.
ഞാൻ കിടക്കാ വസൂ….എന്തോ മനസ്സിന് ഒരു ഭാരം പോലെ തോന്നുന്നു.
നിങ്ങളും കിടന്നോളൂ.
Nannayittund
Thanks