അതു സാരമില്ല അമ്മേ…
ഒരു രാത്രിയിലെ കാര്യമല്ലേ ഉള്ളൂ….പിന്നെ ഞങ്ങൾ കൊച്ചുകുട്ടികളൊന്നുമല്ലല്ലോ.
അവൾ പറഞ്ഞു.
എങ്കിലും രേവതിയുടെ മുഖം തെളിഞ്ഞില്ല.
എന്തോ എനിക്ക് പോകാൻ ഒട്ടും മനസ്സ് വരുന്നില്ല മോളെ.
നല്ല കുട്ടിയായി പോയി നാളെ രാവിലെ വേഗം ഇങ്ങോട്ടു വന്നോള്ളൂ എന്റെ രേവതിക്കുട്ടി.
“ദക്ഷ രേവതിയെ കെട്ടിപിടിച്ചു കൊണ്ട് കവിളിൽ ചുണ്ടമർത്തി.
അപ്പോൾ അവളുടെ മിഴികൾ ഈറനണിഞ്ഞു.”
എന്തിനെന്നറിയാതെ രേവതിയുടെയും.
കുറിച്ച് കഴിഞ്ഞപ്പോഴേക്കും ആദിയെത്തി.
ആദിയെത്തിയപ്പോൾ അനന്തനും രേവതിയും പൂമുഖത്ത് തന്നെ ഉണ്ടായിരുന്നു.
അച്ഛാ….എന്നാൽ നമുക്കിറങ്ങാം അല്ലെ….
ആദി അനന്തനരികിൽ വന്നിട്ട് ചോദിച്ചു.
ഹ്മ്മം…
രേവതി എങ്കിൽ ഇറങ്ങാം.
എന്ന് പറഞ്ഞു അദ്ദേഹം ദക്ഷയ്ക്കരികിൽ എത്തി.
അവളുടെ തലയിൽ ഒന്നു തലോടി.
ന്റെ കുട്ടി സന്തോഷായിട്ടിരിക്യട്ടോ.
ഞങ്ങൾ രാവിലെ നേരത്തെ വരാം.
വസൂ,ഗൗരി….
Nannayittund
Thanks