വസു കണ്ണുകൾ തുറന്നു ദക്ഷയെ നോക്കി.
നീയെന്താടി തനിയെ സംസാരിക്കുന്നത്.
വസൂ….എന്തുറക്കമാ ഇത്.
ഞാൻ അർജ്ജുനേട്ടന്റെ കൂടെ പോയാൽ പിന്നെ നിന്നെ വിളിച്ചുണർത്താൻ ആരാ ഉണ്ടാവുക അതുകൊണ്ട് ന്റെ കുട്ടി ഈ ശീലങ്ങളൊക്കെ ഒന്നു മാറ്റിപിടിച്ചോളൂ ട്ടോ.
ഓ….അതുശരി അങ്ങനെ വരട്ടെ .
വസു ചിരിച്ചു കൊണ്ട് ദക്ഷയുടെ കവിളിൽ നുള്ളി.
ഹ്മ്മം…. എന്ത് ശരി എണീക്കെടി.
..
നമുക്ക് കുളിച്ചു വരാം.
പിന്നെ എനിക്കിന്ന് ഒരുപാട് കാര്യങ്ങൾ ശരിയാക്കാനുള്ളതാ.
ദക്ഷ വേഗം കട്ടിലിൽ നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു.
വസു എണീറ്റ് അവളുടെ ഇരുചുമലിലും കൈ വെച്ച് ദക്ഷയുടെ മുഖത്തേക്ക് ഉറ്റുനോക്കി.
വസുവിന്റെ നോട്ടം കണ്ട് ദക്ഷ നാണിച്ചു തല താഴ്ത്തി.
അയ്യടാ….എന്താ അവളുടെ നാണം.
വസു ദക്ഷയെ കളിയാക്കി.
എന്നിട്ട് ചോദിച്ചു.
നീ പറയൂ….എന്തൊക്കെയാ ഇന്ന് നിന്റെ പരിപാടികൾ.
അത് അറിഞ്ഞിട്ട് വേണം ഞാൻ ഇന്ന് കോളേജിൽ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ.
വസൂ….ക്ലാസ് മുടക്കരുത്.
നീ എന്തായാലും കോളേജിൽ പോകണം.
പിന്നെ ഇന്ന് നേരത്തെ വീട്ടിലെത്തണം.
ഞാൻ കുറച്ചു സാധനങ്ങൾ എഴുതി തരും അതെല്ലാം വാങ്ങിയിട്ട് വേണം വരാൻ കേട്ടോ.
Nannayittund
Thanks