ദക്ഷാർജ്ജുനം 8 [Smera lakshmi] 226

അവൻ അവളെ തന്നിലേക്ക് ചേർത്തണച്ചു കൊണ്ട് മന്ത്രിച്ചു.

 

“അപ്പോഴാണ് ദക്ഷ തെളിയിച്ചു വെച്ച നിലവിളക്കിലെ തിരിനാളത്തെ അണയ്ക്കാനായി വന്ന ഒരു ചെറുകാറ്റിൽആ തിരിനാളം ഒന്നു ആടിയുലഞ്ഞത്

അരുതെന്ന് പറയുന്ന പോലെ…

അണയാൻ വെമ്പുന്ന പോലെ….”

 

അർജ്ജുനേട്ടാ….ഞാൻ പൊയ്ക്കോട്ടെ.

 

അവനോട് ചേർന്ന് നിന്ന് ദക്ഷ ചോദിച്ചു.

 

അർജ്ജുനൻ അവളുടെ മുഖത്തേക്ക് നോക്കി. എന്നിട്ട് പറഞ്ഞു.

 

ശരി ലക്ഷ്മി.

ആ….പിന്നെ നാളെ വൈകീട്ട് ഞാൻ വരില്ലാട്ടോ.

മറ്റന്നാൾ അതിരാവിലെ പുലർച്ചെ നാല് മണിയ്ക്ക് ഞാൻ ഇവിടെ ഉണ്ടാകും.

അതുപോരെ.

 

അതുമതി അർജ്ജുനേട്ടാ.

 

അതും പറഞ്ഞ് അവൾ വേഗം വീട്ടിലേക്ക് ഓടി.

 

അർജ്ജുനൻ കാവിന്‌ പുറത്തേക്കും.

 

പക്ഷേ….

 

“ഇതെല്ലാം കേട്ടുകൊണ്ട് നിന്ന ഒരു രൂപം മരത്തിന് മറവിൽ നിൽക്കുന്നത് അവർ 

രണ്ടുപേരും അറിഞ്ഞില്ല.”

 

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

 

അടുത്ത ദിവസം രാവിലെ.

 

ദക്ഷ വസുവിനെ വിളിച്ചുണർത്തി.

 

വസൂ….എണീക്കു….മതി ഉറങ്ങിയത്….

 

എന്നും ഞാൻ വിളിക്കാൻ അടുത്തുണ്ടാവോ പെണ്ണേ.

നാളെ കഴിഞ്ഞാൽ ഒറ്റക്കെ ഉണ്ടാവൂ എന്ന ഓർമ വേണം ട്ടോ….

2 Comments

  1. Nannayittund

    1. Thanks

Comments are closed.