അവൻ അവർക്ക് താമസിക്കാനുള്ള വീട് വരെ പട്ടണത്തിൽ തയ്യാറാക്കിയിട്ടുണ്ട്.
എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു.
ഇനി എല്ലാം നിന്റെ ഇഷ്ടം പോലെ ചെയ്യാം.
“ദക്ഷ മോളുടെ ജീവനും ജീവിതവും ഇപ്പോൾ നിന്റെ മാത്രം കയ്യിലാണ്.
നിനക്ക് തീരുമാനിക്കാം അവളെ മരണത്തിനു വിട്ടു കൊടുക്കണോ അതോ സന്തോഷമുള്ള ഒരു കുടുംബജീവിതം നയിക്കണമോ എന്ന്.”
“പിന്നെ.. നടക്കുകയാണെങ്കിൽ ഇനി കൃത്യം ഒരു മാസവും ഇരുപത്തൊന്ന് ദിവസവും കഴിഞ്ഞു അടുത്ത ദിവസത്തെ ഏറ്റവും നല്ല മുഹൂർത്തം നോക്കി അവരുടെ വിവാഹം നടത്തണം.
എങ്കിൽ മാത്രമേ നമ്മുടെ കുട്ടിയുടെ അപമൃതു ദോഷം മാറുകയുള്ളൂ.
“പിന്നീടവൾക്ക് ദീർഘായുസ്സനുള്ളത്.”
അദ്ദേഹം പറഞ്ഞു നിർത്തി.
ഇതെല്ലാം കേട്ട് നിന്ന ആദി അച്ഛന്റെ കരം കവർന്നു.
അച്ഛാ….അവൾക്ക് നല്ലത് വേണ്ടിയല്ലേ ഞാൻ ഇതൊക്കെ ചെയ്തത്.
പിന്നെ അച്ഛന് അവനെ വിശ്വാസമാണെങ്കിൽ പിന്നെ എനിക്ക് മറിച്ചൊരു അഭിപ്രായവുമില്ല.
അച്ഛന് ഒരുപാട് അറിവുള്ളതല്ലേ അച്ഛന് തെറ്റുപറ്റില്ലെന്ന് എനിക്ക് ഉറപ്പാണ്.
ആ….അച്ഛാ….പിന്നെ….
എന്തായാലും ഈ സന്തോഷവാർത്ത അവരോട് നാളെ പറയേണ്ട.
മാധവന്റെ കുടുംബക്ഷേത്രയത്തിലെ പുനഃപ്രതിഷ്ഠ കഴിഞ്ഞ് നമ്മൾ ഇവിടേക്ക് വരുമ്പോൾ അർജ്ജുനനേയും കൂടി ഇങ്ങോട്ട് വരാം,അപ്പോൾ അവൾ അറിഞ്ഞാൽ മതി.
ദക്ഷ മോൾക്ക് അത് വളരെ സന്തോഷമായിരിക്കും.
അല്ലെ അച്ഛാ….
ഹ്മ്മം…. ശരി മോനെ.
എന്നാൽ ഞാൻ പോയി കിടക്കട്ടെ.
Nannayittund
Thanks