ദക്ഷാർജ്ജുനം 8 [Smera lakshmi] 226

മാധവൻ പറഞ്ഞപ്പോഴാണ് ഓർമ വന്നത് അവരുടെ കുടുംബക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ കർമ്മം ആണല്ലോ എന്ന്.

 

നമ്മളോട് അത് പറയാനും കൂടിയാണത്രേ അന്ന് മാധവൻ ഇവിടെ വന്നത്.

 

പിന്നെ ഇവിടുത്തെ സാഹചര്യം മോശമായതുകൊണ്ട് പിന്നീട് പറയാം എന്ന് കരുതിയാ അവൻ തിരികെ പോയതത്രെ.

നാളെ നമ്മളെ ക്ഷണിക്കാൻ ഇങ്ങോട്ടു വരുന്നുണ്ടെന്നും പറഞ്ഞു.

 

ഇനി അവർ നമ്മുടെ ബന്ധുക്കൾ കൂടി അല്ലെ?

 

അച്ഛൻ പോയി കിടന്നോളൂ നേരം ഒരുപാടായില്ലേ.

 

അതും പറഞ്ഞ് ആദി അകത്തളത്തിലേക്കു കയറി.

 

ആദി…

എനിക്ക് നിന്നോടൊന്ന് സംസാരിക്കണം.

അതിനു വേണ്ടിയാ ഞാൻ ഇത്രയും നേരം കാത്തിരുന്നത്.

 

അതും പറഞ്ഞ് അനന്തൻ ചാരു കസേരയിൽ നിന്നും എണീറ്റു നിന്നു.

 

എന്താ അച്ഛാ….എന്താ അച്ഛനു പറയാനുള്ളത്.

 

ആദി അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നു.

 

ആദി….ദക്ഷ മോളുടെയും അർജ്ജുനന്റെയും കാര്യം തന്നെയാണ്.

 

അച്ഛാ അത് ഞാൻ പറഞ്ഞതല്ലേ വേറെയൊരു പയ്യന്റെ കാര്യം.

 

“അതു ശരിയവില്ല ആദി….”

 

“എത്രയൊക്കെ പറഞ്ഞാലും അർജ്ജുനന്റെ ജാതകം പോലെ ശ്രേഷ്ടമായ ഒരു ജാതകം ആവില്ല വേറെ ഏതൊരു ജാതകവും”

 

പലതവണ ഗണിച്ചു നോക്കിയതാ ഞാൻ അതൊക്കെ.

പിന്നെ നീ അന്ന് അവന്റെ ഭാഗത്തെ ന്യായം കേൾക്കാതെ ഒരു തീരുമാനമെടുത്തത് ഒട്ടും ശെരിയായില്ല.

 

അവൻ പാവമാണ്.

 

“നിനക്ക് എന്നെ വിശ്വാസമുണ്ടെങ്കിൽ അർജ്ജുനനുമായുള്ള ദക്ഷയുടെ വിവാഹത്തിന് സമ്മതിക്കണം.”

2 Comments

  1. Nannayittund

    1. Thanks

Comments are closed.