ദക്ഷാർജ്ജുനം 8 [Smera lakshmi] 226

പറ്റിയ ഒരു ദിവസത്തിനു വേണ്ടി ഞാൻ ഇപ്പോൾ കാത്തിരിക്കുകയാണ്.

നീ എല്ലാത്തിനും എന്റെ കൂടെ ഉണ്ടാവില്ലേ വസൂ….

 

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് ദക്ഷ അവളോട് ചോദിച്ചു.

 

ദക്ഷാ….നീ എന്തൊക്കെയാണീ പറയുന്നത്.

 

ഞാൻ എന്നും നിന്റെ കൂടെയില്ലേ.

നിന്റെ ഇഷ്ട്ടം അതു തന്നെയല്ലേ എന്റെയും ഇഷ്ട്ടം.

 

ഇതും പറഞ്ഞ് വസു ദക്ഷയുടെ മിഴിനീർ തുടച്ചു കൊണ്ട് അവളെയും കെട്ടിപ്പിടിച്ചു കിടന്നു.

 

ഈശ്വരമംഗലത്തിന്റെ പൂമുഖത്ത് അപ്പോൾ പുറത്തേക്ക് പോയ ആദിയെയും നോക്കി ഇരിക്കുകയാണ് അനന്തനാരായണൻ.

 

അദ്ദേഹം വാച്ചിലേക്ക് നോക്കി.

സമയം പതിനൊന്ന് മണിയായി.

 

എന്നോടൊന്നും പറയാതെ ഇവൻ എങ്ങോട്ടാ പോയത്.

 

അദ്ദേഹം ആലോചിച്ചിരുന്നു.

 

അപ്പോഴേക്കും ആദിയുടെ കാർ പടിപ്പുര കടന്നു വന്നു.

 

ആദി കാറിൽ നിന്നിറങ്ങി അനന്തന്റെ അരികിലെത്തി.

 

അച്ഛൻ കിടന്നില്ലേ ഇതുവരെ…

 

ആദി അച്ഛനോട് ചോദിച്ചു.

 

രേവതി പറഞ്ഞു നീ വന്നില്ലെന്ന്.

അപ്പോൾ ഞാനിവിടെ നിന്നെയും നോക്കി ഇരുന്നതാ.

 

നീ ഇത്രയും സമയം എവിടെയായിരുന്നു ആദി.

 

അതച്ഛാ ശങ്കരൻ ഇന്ന് പട്ടണത്തിലേക്ക് തിരിച്ചു പോവുകയാണെന്നും പറഞ്ഞു രാമൻ നേരത്തെ വീട്ടിലേക്ക് പോയി.

 

ഞാൻ പണിക്കാർക്ക് കൂലി കൊടുക്കാൻ പോയതാ….

 

പിന്നെ മടങ്ങിവരും വഴി മാധവനെ കണ്ടു,

അതാ വരാൻ താമസിച്ചത്.

2 Comments

  1. Nannayittund

    1. Thanks

Comments are closed.