ദക്ഷാർജ്ജുനം 8 [Smera lakshmi] 226

കാരണം ന്റെ അർജ്ജുനേട്ടനെ എനിക്ക് കിട്ടാൻ കാരണം നീയാണ്.

പക്ഷെ,ഇന്നലെ രാത്രിയിൽ അച്ഛൻ മുത്തശ്ശനോട് എനിക്ക് വേറെ വിവാഹം ആലോചിക്കുന്നത് കേട്ടപ്പോൾ മനസ്സിലായി അച്ഛൻ ഇനി എന്നെ അർജ്ജുനേട്ടന് വിവാഹം ചെയ്തു കൊടുക്കില്ലെന്ന്.

 

പക്ഷേ,അർജ്ജുനേട്ടനല്ലാതെ വേറെ ഒരാൾക്കും എന്നെ സ്വന്തമാക്കാനാവില്ല.

 

“അങ്ങനെ ഉണ്ടായാൽ പിന്നെ ഈ തറവാട്ടിൽ  നീ മാത്രമേ ഉണ്ടാകൂ അവർക്ക് മകളായിട്ട്  ഞാൻ ജീവനോടെ ഉണ്ടാകില്ല”..

 

രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ മാത്രമേ എന്റെ വിവാഹം നടക്കാൻ പാടുള്ളൂ എന്നു ഞാൻ അർജ്ജുനേട്ടനോട് പറഞ്ഞത്.

 

അർജ്ജുനേട്ടൻ വാക്ക് തന്നതും നിനക്കറിവുള്ളതല്ലേ.

 

പക്ഷേ ഇനി അതു വേണ്ട.

അന്ന് എനിക്ക് അങ്ങനെ പറയാനാണ് തോന്നിയത്.

 

 ഇപ്പോഴാണ് എനിക്ക് മനസ്സിലായത് അർജ്ജുനേട്ടൻ കൂടെയില്ലാത്തൊരു ജീവിതം എനിക്ക് സാധ്യമല്ലെന്ന്”

 

“അതുകൊണ്ട് ഞാനിന്നൊരു തീരുമാനമെടുത്തു.

ആരും അറിയാതെ ഞങ്ങളുടെ വിവാഹം നടക്കണമെന്ന് അർജ്ജുനേട്ടനോട് ഞാനതു പറയുകയും ചെയ്തു”

 

ദക്ഷ പറഞ്ഞു നിർത്തി.

 

“ദക്ഷാ”….

 

എന്നു വിളിച്ചു കിടന്നിടത്തു നിന്നു ചാടിയെണീറ്റു പോയി വസൂ.

 

നീ എന്താടീ ഈ പറയുന്നത്…. 

 

മുത്തശ്ശനോ വല്യച്ഛനോ ഇതറിഞ്ഞാൽ പിന്നെ എന്തുണ്ടാവുമെന്നു നിനക്കറിയാലോ.

നമുക്ക് വല്യച്ഛനെ പറഞ്ഞു മനസിലാക്കിക്കാം.

മുത്തശ്ശന് ഇപ്പോഴും നിങ്ങളുടെ വിവാഹത്തിന് എതിരല്ലല്ലോ.

 

വസു യാചനയോടെ പറഞ്ഞു.

 

വേണ്ട വസൂ….എന്റെ തീരുമാനത്തിന് ഇനി ഒരു മാറ്റവുമില്ല.

 

അച്ഛന് അർജ്ജുനേട്ടനെ അല്ലെങ്കിലേ ഇഷ്ടമില്ലെന്നു അറിയാലോ അച്ഛൻ ഇനി സമ്മതിക്കില്ല.

2 Comments

  1. Nannayittund

    1. Thanks

Comments are closed.