ദക്ഷാർജ്ജുനം 8 [Smera lakshmi] 226

അതും പറഞ്ഞു ദേവി വീണ്ടും കിടക്കയിലേക്ക് കിടന്നു.

 

അർജ്ജുനൻ എഴുന്നേറ്റ് കതക് തുറന്നു പുറത്തിറങ്ങി.

 

അപ്പോൾ ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് കാർത്തികേയൻ പുറത്ത് നിൽപ്പുണ്ടായിരുന്നു.

 

പക്ഷേ കിണഞ്ഞു ശ്രമിച്ചിട്ടും അകത്ത് എന്താണ് സംസാരിച്ചതെന്ന് മാത്രം അയാൾക്ക് മനസിലായില്ല.

 

ഒരു പുച്ഛത്തോടെ അർജ്ജുനനെ നോക്കിക്കൊണ്ട് അയാൾ അവിടെ നിന്നും പോയി.

 

???????????????

 

അന്ന് രാത്രി വളരെ നേരത്തെ തന്നെ ദക്ഷ കിടക്കാനായി മുറിയിലെത്തി.

 

നീ ഇപ്പോൾ തന്നെ കിടക്കാണോ.

 

മുറിയിലിരുന്നു പഠിച്ചു കൊണ്ടിരുന്ന വസു അവളോട് ചോദിച്ചു.

 

മ്മ്…. എനിക്ക് ഉറക്കം വരുന്നു.

നീ കിടക്കുന്നില്ലേ.

 

ദക്ഷ അവളെ ഒന്ന് ഒളികണ്ണിട്ട് നോക്കിക്കൊണ്ട് ചോദിച്ചു.

 

അത് കേൾക്കേണ്ട താമസം പുസ്തകം മാറ്റി വെച്ച് കതകടച്ചു കുറ്റിയിട്ടു അവൾ ഓടി വന്നു.

 

അയ്യടാ അങ്ങനെ നീ ഞാനില്ലാതെ ഉറങ്ങേണ്ട ട്ടോ.

കാവിൽ നടന്ന കാര്യങ്ങളറിയാൻ ഞാൻ നിന്നെ നോക്കിയിരിക്കുകയായിരുന്നു.

 

ദക്ഷയുടെ അടുത്തേക്ക് കിടന്നുകൊണ്ട് അവൾ പറഞ്ഞു.

 

ഹ്മ്മം….ശെരി…. എന്നാൽ ഉറങ്ങിക്കോ.

 

ടീ….ടീ….മര്യാദയ്ക്ക് പറഞ്ഞോ

 

ന്നിട്ട് എങ്ങനെയാ നീ വിളക്കെടുക്കുന്നു….

കാവിലേക്ക് നടന്നടുക്കുന്നു…

അവിടെ അർജ്ജുനേട്ടനെ കാണുന്നു..

 

ഇനി ബാക്കി പറയൂ….

 

വസു ദക്ഷയെ കെട്ടിപിടിച്ചു കിടന്നു കൊണ്ട് ചോദിച്ചു.

 

വസൂ….

ഞാൻ പറയുന്ന കാര്യം നിനക്ക് ഒരുപാടിഷ്ടമാവും എന്നെനിക്കറിയാം.

2 Comments

  1. Nannayittund

    1. Thanks

Comments are closed.