വയ്യാതെ കിടക്കുന്ന ഏട്ടത്തി ഇനി എന്തായാലും പുറത്തിറങ്ങേണ്ട.
ലക്ഷ്മിയുടെ അച്ഛനോട് ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ല.
അദ്ദേഹം അവൾക്ക് വേറെ വിവാഹം ആലോചിക്കുകയാണത്രേ,അതുകൊണ്ടാ അവൾ എന്നോട് പറഞ്ഞ ആ വാക്ക് പിൻവലിച്ചത്.
ആ പിന്നെ ഏട്ടത്തി ഞാൻ പട്ടണത്തിൽ നമുക്ക് താമസിക്കാനായി ഒരു വീട് നോക്കി എന്നു പറഞ്ഞില്ലേ…
നാളെ ഒന്നുകൂടി പോയി ഒക്കെ ഉറപ്പിച്ചു വരണം.
എന്നാൽ വിവാഹം കഴിഞ്ഞാൽ പിന്നെ ഒരു നിമിഷം പോലും ഈ നാട്ടിൽ നിൽക്കാതെ നമുക്ക് പോകണം ട്ടോ ഏട്ടത്തി.
അവൻ സന്തോഷത്തോടെ പറഞ്ഞു.
നിങ്ങളുടെ രണ്ടുപേരുടെയും സന്തോഷം എന്താണോ അതുതന്നെയാ ഈ ഏട്ടത്തിയുടെയും സന്തോഷം.
പക്ഷേ….
ഇത് അവിവേകം ആയി പോവോ മോനേ.
നിന്റെ അച്ഛനും ഏട്ടനും ഇങ്ങനെ ഒരു വിവാഹം ആണ് നടക്കുന്നതെന്നറിഞ്ഞാൽ എന്താണുണ്ടാവുകയെന്നു അറിയാമല്ലോ.
അവർ ഭയത്തോടെ അടഞ്ഞു കിടക്കുന്ന വാതിലിന്റെ അവിടേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
ഒരു കുഴപ്പവുമില്ല.
ഏട്ടത്തി സമാധാനമായി കിടന്നോളൂ.
ഞാൻ കഞ്ഞി വെച്ചിട്ടാ പോയത്.
ഏട്ടത്തിക്ക് കഴിക്കാൻ കുറച്ച് കഞ്ഞി എടുക്കട്ടേ.
അവൻ ചോദിച്ചു.
വേണ്ട മോനേ നീ കുളി കഴിഞ്ഞു വരൂ….നമുക്കൊപ്പം ഇരിക്കാം.
നീ വെച്ച കഞ്ഞിയൊന്നും ഇവിടെ മറ്റാരും കഴിക്കില്ലല്ലോ.
Nannayittund
Thanks