“വിവാഹത്തിന് സമ്മതിച്ചെന്നോ നീ എന്തൊക്കെയാ പറയുന്നേ.
നിങ്ങളുടെ വിവാഹം അന്ന് നമ്മൾ പോയി തീരുമാനിച്ചതല്ലേ.
പിന്നെന്താ നീ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത്”
അവർ ഒരു സംശയത്തോടെ അർജ്ജുനനെ നോക്കിക്കൊണ്ട് പറഞ്ഞു.
അപ്പോഴാണ് അർജ്ജുനൻ ഓർത്തത്,
ഇന്നലെ നടന്ന കാര്യങ്ങൾ ഒന്നും ഞാൻ ഏട്ടത്തിയോട് പറഞ്ഞില്ലല്ലോ എന്ന്.
ഏട്ടത്തി….അത് പിന്നെ….
അവന്റെ സ്വരം പതറിപ്പോയി.
എന്തുപറ്റി മോനെ….നീയെന്താ എന്നിൽ നിന്നും മറയ്ക്കുന്നത്.
ദേവി വീണ്ടും ചോദിച്ചു.
“ഇനിയും തനിക്ക് മറച്ചു പിടിക്കാനാവില്ലെന്നു മനസിലായ അർജ്ജുനൻ താൻ ഇവിടെ നിന്നു പട്ടണത്തിലേക്ക് പോയ കാര്യം തൊട്ട് തന്റെ ഏട്ടൻ പറഞ്ഞ നുണക്കഥകളുംമാധവൻ ഈശ്വരമംഗലത്തു പറഞ്ഞ കാര്യങ്ങളും എല്ലാം അവരോട് തുറന്നു പറഞ്ഞു”
ഇതെല്ലാം കേട്ട് അവർ തറഞ്ഞിരുന്നു പോയി
,പിന്നെ ആ കണ്ണുകൾ നിറഞ്ഞു വന്നു.
അവർ അവനെ ചേർത്ത് പിടിച്ചു, തലയിൽ തലോടി കൊണ്ട് പറഞ്ഞു.
സാരമില്ല മോനെ.…
നിന്റെ അച്ഛനിൽ നിന്നും ഏട്ടനിൽ നിന്നും ഇങ്ങനെയൊക്കെ ഉണ്ടാവും എന്ന് ഞാൻ പ്രതീക്ഷിച്ചതാണ്.
ദക്ഷയുടെ അച്ഛന്റെ ഈ തെറ്റിദ്ധാരണ മാറ്റിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.
ഏട്ടത്തി പോയി കാണാം അദ്ദേഹത്തെ.
വേണ്ട ഏട്ടത്തി….
Nannayittund
Thanks