ദക്ഷാർജ്ജുനം 8 [Smera lakshmi] 226

 

ഏട്ടത്തി….

 

അർജ്ജുനൻ പതിയെ അവരെ വിളിച്ചു.

 

തന്റെ അരികിൽ നിന്നും അർജ്ജുനന്റെ വിളികേട്ട് ദേവി എഴുന്നേറ്റിരുന്നു.

 

ആ നീ വന്നോ?

നീയെവിടെ ആയിരുന്നു.

 

നിന്നെ കാണാതിരുന്നപ്പോൾ ഞാനൊന്ന് കിടന്നതാ അതും പറഞ്ഞ് അവർ കട്ടിലിൽ നിന്നും എഴുന്നേറ്റു.

 

എന്റെ ഏട്ടത്തി….എട്ടത്തി ഇവിടെ ഇരിക്കു ഒരു കാര്യം പറയാനുണ്ട്.

 

അർജ്ജുനൻ അവരെ കട്ടിലിലേക്ക് പിടിച്ചുയർത്തിക്കൊണ്ട് പറഞ്ഞു.

 

അപ്പോഴാണ് ദേവി നിലവുദിച്ച പോലെയുള്ള അവന്റെ മുഖത്തെ ആഹ്ലാദം ശ്രദ്ധിച്ചത്.

 

ആ കണ്ണുകൾ തിളങ്ങുന്നു.

 

മോനേ…. എന്താ നിനക്കിത്ര സന്തോഷം.

നീ ഈശ്വരമംഗലത്തെ കാവിൽ പോയോ?

 

അവർ ആകാംഷയോടെ ചോദിച്ചു.

 

എല്ലാം ഞാൻ പറയാം ഏട്ടത്തി.

 

ഏട്ടത്തിയോടല്ലാതെ വേറെ ആരോടാ ഞാൻ ഇതൊക്കെ പറയുന്നത്.

 

ദക്ഷ വിവാഹത്തിന് സമ്മതിച്ചു ഏട്ടത്തി.

 

അവൻ പറഞ്ഞു.

2 Comments

  1. Nannayittund

    1. Thanks

Comments are closed.