ന്റെ നാഗദൈവങ്ങളെ എന്റെ കുട്ടിയുടെ ചിരിയൊന്നു കാണാൻ കഴിഞ്ഞല്ലോ.
ഈ സമയം തന്റെ മുറിയിലേക്ക് ഓടിയ ദക്ഷ വസുവിനെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചു.
അത്ഭുതത്തോടെ ദക്ഷയുടെ സന്തോഷം കണ്ടു വസുന്ധര തിരിച്ചു അവളെയും കെട്ടിപ്പിടിച്ചു ഉമ്മ വച്ചു.
എന്നിട്ട് കള്ളച്ചിരിയോടെ അവളുടെ കവിളിൽ നുള്ളികൊണ്ട് പറഞ്ഞു.
ഹ്മ്മം….
അർജ്ജുനേട്ടൻ വന്നൂല്ലേ?
എന്തായാലും നിന്റെ മുഖമൊന്നു തെളിഞ്ഞു കണ്ടല്ലോ എനിക്ക് അതുമതി.
വസുന്ധര നിറഞ്ഞ ചിരിയോടെ പറഞ്ഞു.
ഹ്മ്മം…. ന്നിട്ട് എന്താ നിന്റെ അർജ്ജുനേട്ടൻ പറഞ്ഞത്.
അവൾ ചോദിച്ചു.
വസു പറഞ്ഞത് കേട്ട ദക്ഷ ഓടി വന്ന് അവളുടെ വായ് അടച്ചു പിടിച്ചു,
എന്നിട്ട് പറഞ്ഞു.
ന്റെ വസൂ ഒന്നു പതുക്കെ പറയൂ.
ആരെങ്കിലും കേട്ട് വന്നാലോ.
എല്ലാം ഞാൻ രാത്രി കിടക്കുമ്പോൾ പറയാം.
എന്നിട്ടവൾ പുഞ്ചിരി തൂകികൊണ്ട് ജനലോരം ചെന്ന് കാവിലേക്ക് നോക്കിനിന്നു.
അപ്പോൾ തിടുക്കത്തിൽ ആയില്യംക്കാവിൽ നിന്നു പുറത്ത് കടന്ന അർജ്ജുനൻ ഈ സന്തോഷവാർത്ത തന്റെ ഏട്ടത്തിയുമായി പങ്കുവയ്ക്കാൻ വേഗം നാഗമഠത്തേക്ക് നടന്നു.
?️?️?️?️?️??️?️?️?️?️?️?️?️?️
വീട്ടിലെത്തിയ അവൻ ഏട്ടത്തി കിടക്കുന്ന മുറിയിലേക്കോടിച്ചെന്നു മെല്ലെ പുറത്തേക്ക് നോക്കി എന്നിട്ട് കതകടച്ചു
കട്ടിലിൽ അവരുടെ അടുത്തിരുന്നു.
Nannayittund
Thanks