ദക്ഷാർജ്ജുനം 8 [Smera lakshmi] 226

“എനിക്ക് വേണ്ടി ഏട്ടത്തി ഇന്നും അടികൊണ്ടു അല്ലെ….

 

അവൻ സങ്കടത്തോടെ ചോദിച്ചു.

 

നിന്റെ ഏട്ടന് എന്നെ ഉപദ്രവിക്കാൻ കാരണമൊന്നും വേണ്ടല്ലോ.

ഇതൊന്നും സാരമില്ല.

 

“നീയെന്താ വരാൻ വൈകിയത്?

പോയ കാര്യമെല്ലാം ശരിയായില്ലേ”?

 

ദേവി അർജ്ജുനനോട് ചോദിച്ചു.

 

എല്ലാം ശരിയായി ഏട്ടത്തി.

ഇനി ആശുപത്രിയിൽ പോയി വന്നിട്ട് നമുക്ക് സംസാരിക്കാം.

 

ഏട്ടത്തി എണീക്കു രഘു പുറത്തുണ്ട്.

 

അർജ്ജുനൻ പറഞ്ഞു.

 

സാരമില്ല മോനെ ഏട്ടത്തിയ്ക്ക് ആശുപത്രിയിൽ പോവാനുള്ള കുഴപ്പമൊന്നുമില്ല.

ഇതൊക്കെ പതിവുള്ളതല്ലേ.

ഇന്നല്പം ക്ഷീണം അധികമുണ്ടെന്നു മാത്രം.

അത് കുറച്ചു നേരം കിടന്നാൽ മാറിക്കോളും.

 

നീ വേഗം ദക്ഷയെ ഒന്നു കണ്ടു വരൂ….

 

ആ കുട്ടി ആധി പിടിച്ചിരിക്കുന്നുണ്ടാകും.

അവളെ കണ്ട് ഒന്ന്‌ പറഞ്ഞിട്ട് പോകാമായിരുന്നു നിനക്ക്.

 

ഞാൻ പറഞ്ഞാൽ അവൾക്ക് മനസിലാകും.

ഈ അവസ്ഥയിൽ ഏട്ടത്തിയെ വിട്ട് ഞാനെങ്ങോട്ടും പോകുന്നില്ല.

 

ഇപ്പോൾ നമുക്ക് ആശുപതിയിലേക്ക് പോകാം.

ഏട്ടത്തി എഴുന്നേൽക്കു.

 

ദേവിയെ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു.

 

വേണ്ട.

ഇപ്പൊ എന്തായാലും ആശുപത്രിയിലേക്ക് പോകേണ്ട ആവശ്യം ഇല്ല.

ഒട്ടും വയ്യാന്നു തോന്നുകയാണെങ്കിൽ നമുക്ക് വൈകീട്ട് പോകാം.

2 Comments

  1. Nannayittund

    1. Thanks

Comments are closed.