തന്റെ നേത്രങ്ങൾ അനുസരണയില്ലാതെ പെയ്തൊഴുകുന്നത് അർജ്ജുനൻ അറിഞ്ഞില്ല.
അവൻ അവളെ ഒന്നുകൂടി ഇറുക്കി തന്നിലേക്ക് ചേർത്ത് അണച്ചു.
“ഈ ജന്മത്തിലെന്നല്ല ഇനി ഒരു ജന്മത്തിലും നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല ലക്ഷ്മീ”
“അവൻ മനസ്സിൽ മന്ത്രിച്ചു.”
“ഇനി ഒരു നിമിഷത്തിലേക്കെങ്കിലും ഇവളെ എന്നിൽ നിന്നടർത്തി മാറ്റാൻ ഇട വരുത്തരുതെ എന്ന് അവൻ സർവേശ്വരനോട് മനമുരുകി പ്രാർത്ഥിച്ചു”
അപ്പോൾ അതുവഴി എത്തിയ മന്ദമാരുതൻ അവൾക്കേറ്റവും ഇഷ്ട്ടപ്പെട്ട ഇലഞ്ഞിപ്പൂക്കളെ അവരുടെ ദേഹത്തേക്ക് പൊഴിച്ചു വീഴ്ത്തി.
ഇതെല്ലാം കണ്ടുകൊണ്ട് നാഗത്തറയിൽ കുഞ്ഞൻ നാഗം തന്റെ കുഞ്ഞു പത്തി വിടർത്തി ഇരിപ്പുണ്ടായിരുന്നു.
“എന്നാൽ വരാനിരിക്കുന്ന മഹാവിപത്തിനെ അവർക്കെന്നപ്പോലെ കുഞ്ഞനും അറിവില്ലാതിരുന്നുവോ???”
പെട്ടന്നാണ് ദക്ഷ ചുറ്റും നോക്കിയത്.
ചുറ്റും വല്ലാതെ ഇരുൾ മൂടിയിരിക്കുന്നു.
അവൾ അർജ്ജുനന്റെ മാറിൽ നിന്നും പിടഞ്ഞകന്നു.
അർജ്ജുനേട്ടാ….നേരം ഒരുപാടായി ഞാൻ വന്നിട്ട് അർജ്ജുനേട്ടൻ വേഗം പൊയ്ക്കോളൂ ട്ടോ.
ഞാനും പോവ്വാ.
അവൾ വീട്ടിലേക്കുള്ള വഴി നോക്കി പരിഭ്രമത്തോടെ പറഞ്ഞു.
ശരി ലക്ഷ്മി
ഞാൻ നാളെ വരാം.
Nannayittund
Thanks