രണ്ടു വീട്ടുകാരും സമ്മതം തന്നതുമല്ലേ?
ഇപ്പോൾ അച്ഛൻ മാത്രമല്ലേ ഒന്ന് പിണങ്ങി നിൽക്കുന്നത്.
വീട്ടിൽ മുത്തശ്ശനും,മുത്തശ്ശിയ്ക്കും,അമ്മയ്ക്കും വസുവിനും ഒന്നും ഒരു എതിർപ്പും ഇല്ല.
അപ്പോൾ ഞാൻ പറഞ്ഞ വാക്ക് പിൻവലിച്ചു എന്നിട്ട് നമുക്ക് വിവാഹം കഴിക്കാം.
അച്ഛനെ മുത്തശ്ശൻ പറഞ്ഞു മനസിലാക്കിക്കോളും.
നമ്മുടെ വിവാഹം കഴിഞ്ഞാൽ പിന്നെ അച്ഛൻ എന്നെ വിവാഹം കഴിപ്പിക്കാൻ കഴിപ്പിക്കാൻ ശ്രമിക്കില്ലല്ലോ.
ദക്ഷ അവനെ നോക്കി പറഞ്ഞു.
അവളുടെ വാക്കുകൾ കേട്ട അർജ്ജുനന് സന്തോഷം അടക്കാൻ വയ്യാതെ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച് ആ കണ്ണുകളിലേക്ക് നോക്കി.
ലക്ഷ്മി…. ആഹ്ലാദം കൊണ്ട് അവന്റെ സ്വരം ഇടറിപ്പോയി.
ലക്ഷ്മി….
ഇതിൽപ്പരം ഒരു സന്തോഷം എനിക്കീ ജന്മത്തിൽ ഉണ്ടായിട്ടില്ല.
“സന്തോഷിക്കാനുള്ളതൊന്നും ഇതുവരെ ഈ അർജ്ജുനന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല”
നീയെന്നെ ഇഷ്ടമാണെന്ന് പറഞ്ഞ അന്നാണ് ആദ്യമായി എന്റെ മനസ്സിന് അത്തരം ഒരു അനുഭൂതി ഉണ്ടായത്.
ഇപ്പോൾ നീ എടുത്ത ഈ തീരുമാനം..
ഇത്….
ഇതെനിക്ക് വിശ്വസിക്കാനാവുന്നില്ല ലക്ഷ്മി…
സത്യമാണോ നീ ഈ പറയുന്നത്…
Nannayittund
Thanks