ആധിയോടെ അർജ്ജുനൻ ചോദിച്ചു.
ഇന്നലെ രാത്രി അച്ഛൻ മുത്തശ്ശനോട് എനിക്ക് വേറെ ഒരാളെ കണ്ടു വെച്ചിട്ടുണ്ടെന്നും,എന്റെ ജാതകത്തിൽ എന്തോ ദോഷമുണ്ടെന്നും അതിനു കുറച്ചൊക്കെ ചേർന്ന ജാതകക്കാരനാണെന്നും ഒക്കെ പറയുന്നത് ഞാൻ കേട്ടു.
ഒരു തേങ്ങലോടെ ദക്ഷ അതും പറഞ്ഞു അർജ്ജുനനെ നോക്കി.
“നിന്നെ ഞാനാർക്കും വിട്ടുകൊടുക്കില്ല ലക്ഷ്മി.
നീ ഈ അർജ്ജുനന്റെയാ,എന്റെ മാത്രം.
അതോർത്ത് നീ സങ്കടപ്പെടല്ലേ”
നിനക്ക് ഞാൻ ഒരു വാക്ക് തന്നു പോയി.
ഇല്ലെങ്കിൽ നാളെ തന്നെ നമ്മുടെ വിവാഹം നടക്കുമായിരുന്നു.
അർജ്ജുനൻ അതും പറഞ്ഞ് ദക്ഷയെ നോക്കി.
നിന്റെ സമ്മതമില്ലാതെ ഞാൻ ഒരിക്കലും നമ്മുടെ വിവാഹത്തിന് നിർബന്ധിക്കില്ല കേട്ടോ.
അവൻ മുഖത്ത് ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് അവളുടെ നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകളെ ഒതുക്കി വച്ചു കൊണ്ട് അവൻ പറഞ്ഞു.
പെട്ടന്ന് ദക്ഷ അവന്റെ ആ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
“ഞാൻ പറഞ്ഞ ആ വാക്ക് പിൻവലിച്ചാലോ അർജ്ജുനേട്ടാ….”
ലക്ഷ്മി നീ എന്താ ഉദ്ദേശിക്കുന്നത് എനിക്ക് മനസിലായില്ല?
അവൻ അവളുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
അർജ്ജുനേട്ടാ….ഞാൻ അർജ്ജുനേട്ടനോട് പറഞ്ഞത് നമ്മുടെ രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ ഈ വിവാഹം നടക്കണം എന്നല്ലേ.
Nannayittund
Thanks