ദക്ഷാർജ്ജുനം 8 [Smera lakshmi] 226

അർജ്ജുനൻ അവളോട് പറഞ്ഞു.

 

അവൾ വേഗം തന്റെ മുഖം അമർത്തി തുടച്ചു.

 

എന്നിട്ട് അവന്റെ മുഖത്തേക്ക് നോക്കി.

 

അർജ്ജുനേട്ടന് എന്നോട് ഒരു വാക്ക് പറഞ്ഞിട്ട് പട്ടണത്തിലേക്ക് പൊയ്‌ക്കൂടയിരുന്നോ?

 

എങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ലല്ലോ?

 

ഇപ്പോൾ കണ്ടില്ലേ….

 

നമ്മളിനി എന്താ ചെയ്യാ അർജ്ജുനേട്ടാ.

 

അതും പറഞ്ഞ് അവൾ വിങ്ങിപ്പൊട്ടി.

 

ലക്ഷ്മി നീ സമാധാനിക്കൂ.

 

എന്റെ അച്ഛനും,നിന്റെ വീട്ടുകാരും നമ്മുടെ വിവാഹത്തിന് സമ്മതം നൽകിയതാണെന്ന് നിനക്കറിയാലോ.

 

നിന്റെ അച്ഛന്റെ ഇപ്പോഴുള്ള തെറ്റിദ്ധാരണ ഒന്നു മാറ്റാൻ കഴിഞ്ഞാൽ മതി.

 

പിന്നെ അവർ നമ്മുടെ വിവാഹം നടത്തിതരും എന്ന്‌ എനിക്ക് നല്ല ഉറപ്പുണ്ട്.

 

അർജ്ജുനൻ പ്രതീക്ഷയോടെ അവളെ നോക്കി പറഞ്ഞു.

 

ഇല്ല അർജ്ജുനേട്ടാ ഇനി എന്റെ അച്ഛന്റെ അനുവാദത്തോടെ നമ്മുടെ വിവാഹം നടക്കില്ല.

 

ഇന്നലെ രാത്രിയിൽ ഞാൻ കേട്ടതാ അത്.

 

ദക്ഷ പറഞ്ഞു.

 

എന്താ ലക്ഷ്മി….നീയെന്താ കേട്ടത്.

2 Comments

  1. Nannayittund

    1. Thanks

Comments are closed.