വസുവിനോടതും പറഞ്ഞു ദക്ഷ ധൃതിയിൽ കാവിലേക്ക് നടന്നു.
കാവിലെത്തിയ ദക്ഷ അവിടെ നാഗദൈവങ്ങളെ നോക്കി തൊഴുതു നിൽക്കുന്ന അർജ്ജുനനെയാണ് കണ്ടത്.
അവൾ അവന്റെ അരികിലേക്ക് ഓടിയെത്തി.
“അവളുടെ കൊലുസ്സിന്റെ കിലുക്കം കേട്ട് കണ്ണുകൾ തുറന്ന അവൻ കണ്ടു തനിക്ക് മുൻപിൽ നിറകണ്ണുകളോടെ നിൽക്കുന്ന തന്റെ ലക്ഷ്മിയെ”.
അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നാഗത്തറയുടെ അടുത്തേക്ക് നീങ്ങി.
അവിടെ വിളക്ക് വെച്ച് നാഗദൈവങ്ങളെ നോക്കി തൊഴുതു നിന്ന അവളുടെ കൺപ്പീലികൾക്കിടയിലൂടെ അനുസരണയില്ലാതെ മിഴിനീർ ഒഴുകിയിറങ്ങി.
ലക്ഷ്മീ….
അർജ്ജുനൻ അവളുടെ അടുത്തേക്ക് വന്ന് അവളുടെ ചുമലിൽ കൈവെച്ച് വിളിച്ചു തനിക്കഭിമുഖമായി തിരിച്ചു നിർത്തി.
അവന്റെ മുഖത്തേക്ക് ഒന്നു നോക്കിയ ദക്ഷ അവന്റെ മാറിലേക്ക് വീണു പൊട്ടിക്കരഞ്ഞു.
അവളെ തന്നിലേക്ക് ചേർത്തു പിടിച്ച അർജ്ജുനന്റെ കണ്ണുകളിലൂടെയും മിഴിനീർ ഞെരുങ്ങിയിറങ്ങി.
അവൻ തന്റെ കണ്ണുകൾ തുടച്ചു കൊണ്ട് അവളെ തന്നിൽ നിന്നും അടർത്തി മാറ്റി.
എന്നിട്ടാ മുഖം കൈക്കുമ്പിളിൽ എടുത്ത് അവളുടെ മൂർദ്ധാവിൽ വാത്സല്യത്തോടെ ചുണ്ടമർത്തി.
ലക്ഷ്മി നീയങ്ങനെ കരയല്ലേ….എനിക്കീ സങ്കടം കണ്ടു നിൽക്കാൻ വയ്യ.
Nannayittund
Thanks