ഇതൊക്കെ എപ്പോഴാണ് ഉണ്ടായത്?
നീ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ ദക്ഷാ….
നിന്നോടെനിക്കത് പറയണമെന്നുണ്ടായിരുന്നു.
പക്ഷെ എനിക്കതിനു കഴിഞ്ഞില്ല വസൂ….
ദക്ഷ വിങ്ങിപ്പൊട്ടി.
നീ സമാധാനമായിരിക്ക് ദക്ഷാ….വൈകീട്ട് എല്ലാ കാര്യങ്ങളും അർജ്ജുനേട്ടനോടു തുറന്നു പറയണം.
ഇതിനൊരു പോംവഴി എന്താണെന്ന് അർജ്ജുനേട്ടൻ പറഞ്ഞു തരും.
നിന്റെ അച്ഛൻ കാണാതെയാണ് ഞാനിങ്ങോട്ടു വന്നത്.
അദ്ദേഹം കാണുന്നതിന് മുൻപ് ഞാൻ പോകട്ടെ.
ഇതും പറഞ്ഞു കാർത്തിക ഈശ്വരമംഗലത്തു നിന്നിറങ്ങി.
???????????????
ആയില്യംക്കാവ്.
വിളക്കു വയ്ക്കാൻ കാവിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് വസു ദക്ഷയുടെ അടുത്തേക്ക് വന്നത്.
നിനക്ക് തനിയെ പോകാൻ കുഴപ്പമൊന്നുമില്ലല്ലോ ഞാൻ കൂടെ വരണോ ദക്ഷാ….
വസു ദക്ഷയോട് ചോദിച്ചു.
വേണ്ട വസൂ….
ഞാൻ തനിയെ പൊയ്ക്കൊള്ളാം.
അർജ്ജുനേട്ടനവിടെ കാത്തു നിൽക്കുണ്ടാവും.
Nannayittund
Thanks