എന്നിട്ട് പോയ കാര്യം എന്തായി,അത് പറയൂ.
അത് അച്ഛാ ആ പയ്യനും ആയില്യം നക്ഷത്രമാണ്.
പക്ഷെ ചെറിയ ഒരു വ്യത്യാസമുണ്ട്.
അർജ്ജുനന്റെ ജന്മസമയത്തേക്കാൾ ഒരു വിനാഴിക വ്യത്യാസത്തിലാണ് ഇവൻ ജനിച്ചത്.
ഞാൻ ആ ജാതകം കൊണ്ട് വന്നിട്ടുണ്ട്, അച്ഛൻ അതൊന്നു ഗണിച്ചു നോക്കൂ.
എല്ലാം ശരിയായാൽ ഞാൻ മാധവനെ അറിയിക്കാം.
അടുത്തൊരു ദിവസം അവനെയും കൂട്ടി ഇവിടേക്ക് വരാനും പറഞ്ഞിട്ടുണ്ട്.
അച്ഛന് എതിർപ്പ് ഒന്നുമില്ലല്ലോ.
ഇതും പറഞ്ഞ് ആദി അച്ഛനെ നോക്കി.
“ആദി….ഇതെല്ലാം ഞാൻ ആദ്യമേ നോക്കിയതാ….നമ്മുടെ കുട്ടിയുടെ ദോഷം മാറാൻ ഞാൻ പറഞ്ഞ അതേ ജാതകക്കാരൻ തന്നെ വേണം”.
കൂടുതലൊന്നും പറയാൻ നിൽക്കാതെ അദ്ദേഹം പൂമുഖത്തേക്ക് കയറിപ്പോയി.
“മുത്തശ്ശനെ അന്യോഷിച്ചു പൂമുഖത്തേക്ക് വന്ന ദക്ഷ ഇതുകേട്ട് ഞെട്ടിപ്പോയി.”
അവൾ വേഗം പൂമുഖവാതിലിന്റെ മറവിലേക്ക് നിന്നു.
ഞാനെന്തൊക്കെയാണീ കേൾക്കുന്നത്.
തനിക്ക് എന്തു ദോഷമാണുള്ളത്.
എന്തായാലും അർജ്ജുനേട്ടനുമായുള്ള വിവാഹത്തിന് അച്ഛൻ സമ്മതിക്കില്ല എന്നു മനസിലാക്കിയ ദക്ഷ ആകെ തകർന്നു പോയി.
അവൾ മേല്ലെ വേച്ചു വേച്ചു അവളുടെ മുറിയിൽ കയറി കിടക്കയിലേക്ക് കിടന്നു.
അപ്പോഴാണ് വസു അങ്ങോട്ട് കയറി വന്നത്.
Nannayittund
Thanks