???????????????
ത്രിസന്ധ്യയായിട്ടും കാവിൽ വിളക്കു വയ്ക്കാൻ പോകാതെ അതേ കിടപ്പ് കിടക്കുന്ന ദക്ഷയുടെ അടുത്തേക്ക് ചെന്ന വസുന്ധര അവളുടെ തലയിൽ തലോടി.
എന്തു കിടപ്പാണ് ദക്ഷാ ഇത്.
നീ കാവിൽ വിളക്ക് വയ്ക്കാൻ പോകുന്നില്ലേ?
എഴുന്നേൽക്കു,എഴുന്നേറ്റ് വിളക്കു വെച്ചിട്ട് വാ.
ഇല്ലെങ്കിൽ അതിനാവും ഇനി അടുത്ത വഴക്ക്.
വസു പറഞ്ഞു.
എനിക്ക് വയ്യ വസൂ.
ശരീരമാകെ തളരുന്ന പോലെ തോന്നുവാ.
അതെല്ലാം നിന്റെ തോന്നലാണ്.
നീ വേഗം കുളിച്ചു വരൂ.
“ആയില്യം നക്ഷത്രക്കാരിയായ നീ തന്നെ കാവിൽ വിളക്ക് വയ്ക്കണമെന്ന് നിനക്കറിയില്ലേ”
നീ എഴുന്നേൽക്കു.
ഒറ്റയ്ക്ക് നീ കാവിലേക്ക് പോകേണ്ട ഞാനും വരാം.
വസു അവളെ നിർബന്ധിച്ചു അവളെയും കൂട്ടി കുളക്കടവിലേക്കു പോയി.
വേഗം കുളി കഴിഞ്ഞു വന്നു.
എന്നിട്ടവർ വിളക്കു വയ്ക്കാൻ കാവിലെത്തി.
കാവിലെത്തിയ ദക്ഷ അർജ്ജുനൻ എന്നും വരാറുള്ള കാവിനതിർത്തിയിലേക്ക് നിറകണ്ണുകളോടെ നോക്കി നിന്നു.
എന്നിട്ട് വിളക്കു വെച്ച് വീട്ടിലേക്ക് നടന്നു.
Nannayittund
Thanks