എന്തുണ്ടായി?
അർജ്ജുനൻ രഘുവിന്റെ നിറഞ്ഞു വന്ന കണ്ണുകൾ നോക്കി ചോദിച്ചു.
അർജ്ജുനാ….നീ ഇവിടെ നിന്നും പോയതിന്റെ പേരിൽ നിന്റെ ഏട്ടൻ ഏട്ടത്തിയുമായി വഴക്കുണ്ടാക്കി അവരെ ഒരുപാട് ഉപദ്രവിച്ചു.
നിന്റെ വീടിന്റെ മുറ്റത്ത് എല്ലാം കേട്ടു നിന്ന എനിക്ക് ഒന്നും ചെയ്യാനായില്ല.
എന്നെ അവിടെ കണ്ടാൽ ഉള്ള അവസ്ഥ എന്താണെന്ന് നിനക്കറിയാമല്ലോ.
രഘു തന്റെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.
രഘു പറഞ്ഞത് കേട്ട് നിന്ന അർജ്ജുനന്റെ ചുമലിൽ നിന്നും ബാഗ് നിലത്തേക്ക് ഊർന്നു വീണു.
രഘു നീ എന്താണീ പറയുന്നത്?
ഏട്ടത്തിയ്ക്ക് എന്താ പറ്റിയത്????
അർജ്ജുനൻ രഘുവിനെ പിടിച്ചുലച്ചുക്കൊണ്ട് ചോദിച്ചു.
അർജ്ജുനാ….
ഏട്ടത്തിയ്ക്ക് കുഴപ്പമൊന്നുമില്ല.
ഞാൻ മുറിയിൽ കൊണ്ടുപോയി കിടത്തിയിട്ടാണ് വരുന്നത്.
രഘു പറഞ്ഞു.
“രഘു നീയിവിടെ നിൽക്ക്.
ഞാൻ ഏട്ടത്തിയെയും കൂട്ടി വരാം,
നമുക്ക് ആശുപത്രിയിൽ പോകാം.
ഇതും പറഞ്ഞു അർജ്ജുനൻ വീട്ടിലേക്ക് ഓടി കയറി.
രഘു അതും നോക്കി അവിടെ നിന്നു.
ഏട്ടത്തീ…..
അർജ്ജുനന്റെ വിളിയൊച്ച കേട്ട് ദേവി ബദ്ധപ്പെട്ട് കിടക്കയിൽ നിന്നും എഴുന്നേറ്റിരുന്നു.
തന്റെ ഏട്ടത്തിയുടെ അടുത്തേക്ക് ഓടിയെത്തിയ അർജ്ജുനൻ അവരുടെ അടിയേറ്റു നീലിച്ചു വീങ്ങിയ മുഖം കണ്ട് കരഞ്ഞു പോയി.
അവൻ ദേവിയുടെ അടുത്ത് വന്നിരുന്നു.
Nannayittund
Thanks