എന്നിട്ട് ഞാൻ നാളെ എന്തായാലും കാവിലെത്തും എന്നും,അവളോട് സങ്കടപ്പെടരുതെന്നും പറയണം.
അതും പറഞ്ഞ് അർജ്ജുനൻ നാഗമഠത്തേക്ക് പോയി.
?️?️?️?️?️?️?️?️?️?️?️?️?️?️?️
നാഗമഠത്തെത്തിയ അർജ്ജുനൻ നേരെ ദേവിയുടെ അടുത്തേക്കാണ് പോയത്.
ഏട്ടത്തി….ഇപ്പോൾ എങ്ങനെയുണ്ട്.
അർജ്ജുനൻ ദേവിയോട് ചോദിച്ചു.
അർജ്ജുനനെ കണ്ട ദേവി എഴുന്നേറ്റിരുന്നു.
എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ല മോനെ.
നീ ദക്ഷ മോളെ കണ്ടില്ലേ?
കണ്ടു ഏട്ടത്തി.
“നടന്ന കാര്യങ്ങളെല്ലാം മറച്ചു വെച്ച് അവൻ ദേവിയോട് പറഞ്ഞു.”
ശരി ഏട്ടത്തി ഞാനൊന്ന് പോയി കിടക്കട്ടെ.
അർജ്ജുനൻ അവന്റെ മുറിയിലേക്ക് നടന്നു.
അവൻ കട്ടിലിലേക്ക് മലർന്നു കണ്ണടച്ചു.
തന്റെ പ്രിയപ്പെട്ടവളെ ഓർത്തു.
“ഒരു തെറ്റും ചെയ്യാതെ താനിന്നനുഭവിച്ച കാര്യങ്ങളോർത്ത് അവന്റെ കൺപ്പീലികൾക്കിടയിലൂടെ നീർത്തുള്ളികൾ ഒഴുകിയിറങ്ങി.”
Nannayittund
Thanks