എന്നിട്ട് പതിയെ കണ്ണുകൾ അടച്ചു.
അവരെ നോക്കി നിന്ന ആദി
ആർക്കും വേണ്ടെങ്കിൽ പിന്നെ എനിക്കെന്തിനാ ഭക്ഷണം.
അവൻ വല്ലാത്ത വിഷമത്തോടെ അവിടെ നിന്നും പോയി.
???????????????
അപ്പോൾ ഈശ്വരമംഗലത്ത് നിന്നും ഇറങ്ങിയ അർജ്ജുനനും കൂട്ടുകാരും നേരെ രഘുവിന്റെ വീട്ടിലേക്കാണ് പോയത്.
“ആദിയുടെ അടികൊണ്ട് അർജ്ജുനന്റെ കവിളൊക്കെ ചുവന്നു തുടുത്തിട്ടുണ്ടായിരുന്നു.”
അർജ്ജുനാ….
രഘു അർജ്ജുനനെ വിളിച്ചു.
ഇനി നമ്മൾ എന്തുചെയ്യും.
ദക്ഷയുടെ മുത്തശ്ശൻ കാര്യങ്ങളെല്ലാം മനസിലാക്കിയെങ്കിലും അവളുടെ അച്ഛൻ ഇതൊന്നും വിശ്വസിക്കില്ല.
ഇനിയെന്താണൊരു പോംവഴി
ഒന്നും മിണ്ടതെയിരിക്കുന്ന അർജ്ജുനനെ നോക്കി രഘു പറഞ്ഞു.
രഘു ഞാൻ എന്ത് പറയാനാ എല്ലാം ലക്ഷ്മിയ്ക്ക് വിട്ടുകൊടുത്തിരിക്കുകയാ.
പക്ഷെ അവളില്ലാത്തൊരു ജീവിതം അതെന്തായാലും ഈ അർജ്ജുനനില്ല.
എന്നിട്ട് അവൻ കാർത്തികയോടായി പറഞ്ഞു.
കാർത്തികേ…. നീ അവിടെ ചെന്ന് ദക്ഷയെ കാണണം.
Nannayittund
Thanks