എല്ലാം ശരി തന്നെ.
“പക്ഷെ നിനക്ക് തെറ്റുപറ്റിപ്പോയി മോനെ,നീ അർജ്ജുനൻ പറയുന്നത് കേൾക്കാൻ തയ്യാറാവനണമായിരുന്നു.
എന്താണ് ഇതിന്റെയെല്ലാം സത്യം എന്നറിയാതെ ആ പാവത്തിനെ ഉപദ്രവിക്കേണ്ടയിരുന്നു”.
അവൻ എല്ലാ കാര്യവും എന്നോട് പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് നീ വന്ന് ആ പ്രശ്നങ്ങൾ എല്ലാം ഉണ്ടാക്കിയത്.
അവൻ പാവമാണ് മോനെ.
നമ്മൾ അവനെ തെറ്റിദ്ധതിച്ചതാ….
അദ്ദേഹം പറഞ്ഞു.
അത് കേൾക്കാൻ താല്പര്യമില്ലാത്തപ്പോലെ ആദി അനന്തനരികിലേക്ക് ചെന്നു.
അച്ഛാ….
തൽക്കാലം നമുക്ക് ഈ സംസാരം നിർത്താം.
അച്ഛനും അമ്മയും എഴുന്നേറ്റു വരൂ….നമുക്ക് ഭക്ഷണം കഴിക്കാം,സമയം ഒരുപാടായില്ലേ.
ആദി അവരെ രണ്ടുപേരെയും നോക്കികൊണ്ട് പറഞ്ഞു.
വേണ്ട മോനെ ഇപ്പോൾ ഒന്നും കഴിക്കാൻ തോന്നുന്നില്ല.
അതും പറഞ്ഞ് അനന്തൻ ആദിയെ മറികടന്ന് പുറത്തേക്ക് പോയി.
അമ്മയ്ക്കും ഒന്നും വേണ്ട?
ആദി അമ്മയെ നോക്കി.
വേണ്ട മോനെ നീ കഴിച്ചോളൂ.
ഞാൻ അച്ഛൻ കഴിച്ചിട്ടു കഴിച്ചോളാം.
അതും പറഞ്ഞു ഗൗരി തമ്പുരാട്ടി കിടക്കയിലേക്ക് കിടന്നു.
Nannayittund
Thanks