അച്ഛാ….എന്നോട് പൊറുക്കണം.
നാളിതുവരെ അച്ഛന് മുൻപിൽ ഞാൻ ശബ്ദം ഉയർത്തി സംസാരിച്ചിട്ടില്ല.
ഇപ്പോൾ അങ്ങനെയൊക്കെ ഉണ്ടായിപ്പോയി.
“ദക്ഷ മോളെ അവൻ ചതിക്കുകയായിരുന്നു എന്നറിഞ്ഞപ്പോൾ ഞാൻ….എനിക്ക്….എന്താ പറയേണ്ടത് എന്നറിയില്ലച്ഛാ….ഞാൻ വല്ലാത്ത ഒരവസ്ഥയിലായിപ്പോയി.
എന്നോട് ക്ഷമിക്ക്.
ഇതിൽ നിന്നും അവളെ നമുക്ക് രക്ഷിക്കണം അച്ഛാ….”
ആദി….മോനെ എന്തായിത് കൊച്ചു കുട്ടികളെപ്പോലെ എണീക്കു എല്ലാം ശരിയാകും അച്ഛനല്ലേ പറയുന്നത്.
അനന്തൻ ആദിയെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.
ഇതെല്ലാം കണ്ട് കണ്ണീർ വാർക്കുന്ന അമ്മയുടെ അടുത്തേക്ക് ചെന്ന് ആദി കട്ടിലിൽ അടുത്തിരുന്നു.
അമ്മേ ഞാൻ ഒരു ക്രൂരനായി പോയി എന്ന് തോന്നുന്നുണ്ടോ അമ്മയ്ക്ക്.
ആദി വല്ലാത്ത നൊമ്പരത്തോടെ ചോദിച്ചു.
ഇല്ല മോനെ.
ന്റെ മോൻ ദക്ഷ മോളുടെ നന്മ ആഗ്രഹിച്ചുകൊണ്ടാണ് ഇങ്ങനെയൊക്കെ പെരുമാറിയത്.
അല്ലാതെ ന്റെ കുട്ടിയ്ക്ക് ആരോടും ദേഷ്യപ്പെടാൻ പോലും കഴിയില്ലെന്ന് അമ്മയ്ക്കറിയാലോ.
അവർ ആദിയുടെ തലയിൽ തലോടികൊണ്ട് പറഞ്ഞു.
ആദി….
അനന്തൻ ഗൗരവത്തിൽ ആദിയെ വിളിച്ചു.
ആദി അച്ഛനെ നോക്കി.
Nannayittund
Thanks