അതും പറഞ്ഞ് ആദി അച്ഛന്റെ അടുത്തേക്ക് നടന്നു.
രേവതി മക്കളുടെ മുറിയിലേക്കും.
അവരുടെ മുറിയിലെത്തിയ രേവതി.
അച്ഛനിപ്പോൾ നല്ല ദേഷ്യത്തിലാ എഴുന്നേറ്റ് വന്ന് എന്തെങ്കിലും കഴിക്കാൻ നോക്ക് രണ്ടുപേരും.
ദക്ഷയെയും വസുന്ധരയേയും നോക്കി അവൾ പറഞ്ഞു.
ഇതുകേട്ട ദക്ഷ.
അമ്മ അച്ഛന് ഭക്ഷണം എടുത്തു കൊടുത്തോള്ളൂ.
സദ്യ കഴിക്കാനുള്ള മാനസികവസ്ഥയിലല്ല ഞാനിപ്പോൾ.
ദക്ഷാ….നീ എന്തൊക്കെയാ ഈ പറയുന്നത്.
അതും അമ്മയോട്.
വസു ദക്ഷയുടെ ചുമലിൽ കൈവെച്ചുകൊണ്ട് ചോദിച്ചു.
ദക്ഷ പൊട്ടിക്കരഞ്ഞു കൊണ്ട് വസുവിന്റെ തോളിലേക്ക് ചാഞ്ഞു.
വസുവിന്റെ കണ്ണുകളും നിറഞ്ഞു.
ഞാനല്ലേ ഇതിനെല്ലാം കാരണം.
ഒന്നും വേണ്ടായിരുന്നു.
എങ്കിൽ ന്റെ ദക്ഷയുടെ ഈ സങ്കടം എനിക്ക് കാണേണ്ടയിരുന്നു.
അതോർത്തപ്പോൾ വസുവിന്റെ ഉള്ളിൽ നിന്നും തേങ്ങൽ പുറത്തു വന്നു.
രേവതി അവരെ രണ്ടുപേരെയും ഒന്നു നോക്കി എന്നിട്ട് കണ്ണുകൾ തുടച്ച് അടുക്കളയിലേക്ക് പോയി.
അച്ഛന്റെ മുറിയിലേക്ക് നടന്ന ആദി അച്ഛന്റെ അടുത്തേക്ക് നടന്നടുത്തു.
എന്നിട്ട് അനന്തന്റെ കാൽക്കൽ വീണ് ആ കാലുകളിൽ പിടിച്ചു കരഞ്ഞു പറഞ്ഞു.
Nannayittund
Thanks