ആദി ഒന്നു തലയാട്ടി,ശേഷം വീടിനകത്തേക്ക് കയറിപ്പോയി.
എന്നിട്ട് രേവതിയെ വിളിച്ചു.
രേവതി….നീ എവിടെ പോയി കിടക്കാ….
ഓ…. നിന്റെ മോൾക്ക് കൂട്ടിരിക്കാവും ല്ലെ.
എനിക്ക് കഴിക്കാനൊന്നും എടുക്കുന്നില്ലേ?
ഈ സമയം ദക്ഷയുടെ അടുത്തിരുന്ന് അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്ന രേവതി ആദിയുടെ ബഹളം കേട്ട് അങ്ങോട്ടേക്ക് വന്നു.
ആദി അവരെ ഒന്നു നോക്കിയിട്ട് പറഞ്ഞു.
എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുതെന്നു അവളോട് പറഞ്ഞേക്ക് രേവതി….അതാണവൾക്ക് നല്ലത്.
ഇതുവരെ ഞാൻ മുഖം കറുപ്പിച്ചു ഒരു വാക്ക് പോലും എന്റെ മക്കളോട് പറഞ്ഞിട്ടില്ല.
ആ ഇല്ലത്തുള്ളവരുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ അതും സംഭവിച്ചു.
ഞാൻ തന്നെ മാറിപ്പോയി.
അവൾക്ക് അവൻ വേണ്ട എന്ന് അവളെ പറഞ്ഞു മനസിലാക്കിക്കോ അതാണെല്ലാവർക്കും നല്ലത്.
ഹ്മ്മം ഇവിടെ ഇന്ന് ആർക്കും ഒന്നും കഴിക്കേണ്ടേ.
മക്കളെ വിളിച്ചു വരൂ രേവതീ.
ഞാൻ അച്ഛനെയും അമ്മയെയും വിളിച്ചു വരാം.
Nannayittund
Thanks