അർജ്ജുനൻ കുഞ്ഞും കൂട്ടുകാരും ഇവിടുന്നു ഇറങ്ങി പോകുന്നത് കണ്ടു.
എന്നെ കണ്ടിട്ടും ഒന്നു നോക്കുക പോലും ചെയ്യാതെ അവർ മുഖം തിരിച്ചു നടന്നു പോയി.
അവർക്കെന്തുപ്പറ്റി കുഞ്ഞേ….
രാമൻ ആദിയോട് ചോദിച്ചു.
പിന്നെന്താ വേണ്ടത്.
രാമനെ അവർ കൈകൂപ്പി തൊഴണോ????
ഇന്നലെ രാത്രി ഇവിടുന്നു രാമൻ പോകുമ്പോൾ ഞാൻ പറഞ്ഞതല്ലേ?എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ടെന്ന്.
എന്നിട്ട് ഒരു ഉത്തരവാദിത്വവും ഇല്ലാതെ ഇപ്പോഴാണോ വരുന്നത്.
ആദി രാമനോട് കയർത്തു.
അയ്യോ കുഞ്ഞേ എന്നോട് ക്ഷമിക്കണേ ഇന്നലെ രാത്രിയിൽ ഞാൻ വീട്ടിലെത്തിയപ്പോൾ ശങ്കരൻ വന്നിട്ടുണ്ടായിരുന്നു.
“ജ്വരം ബാധിച്ചു തളർന്നവശനായി കിടക്കുകയായിരുന്നു എന്റെ കുട്ടി.
അമ്മ ഉപേക്ഷിച്ചു പോയ അവന് ഞാനല്ലാതെ വേറെ ആരാണുള്ളത്”.
കുഞ്ഞേ….
അതുകൊണ്ടാ രാവിലെ വരാതിരുന്നത്.
അതു കേട്ട് ആദി രാമനെ ഒന്ന് നോക്കി
.
ഉം ശരി ശരി എന്നിട്ട് ശങ്കരന് ഇപ്പോൾ എങ്ങനെ ഉണ്ട്?
ആദി സൗമ്യതയോടെ ചോദിച്ചു.
ഇപ്പോൾ കുഴപ്പമില്ല കുഞ്ഞേ.
രാവിലെ നമ്മുടെ കൃഷ്ണൻ വൈദ്യരുടെ അടുത്ത് പോയി മരുന്ന് വാങ്ങി കൊണ്ട് വന്നു.
അത് കഴിച്ചിട്ടിപ്പോൾ നല്ല കുറവുണ്ട്.
അതാ ഞാൻ വേഗം ഇങ്ങോട്ട് വന്നത്.
Nannayittund
Thanks