രേവതി വന്ന് അവളുടെ കൈയിൽ പിടിച്ചു.
വിടമ്മേ….ഞാൻ അർജ്ജുനേട്ടനോട് ഒന്ന് സംസാരിച്ചോട്ടെ.
അച്ഛനോടൊന്നു പറയൂ….
ദക്ഷ കരഞ്ഞു കൊണ്ട് രേവതിയോട് പറഞ്ഞു.
വേണ്ട മോളെ….ഇപ്പോൾ നീ അകത്തേക്ക് വരൂ.
രേവതി അവളെ കൂട്ടി അകത്തേക്ക് നടന്നു.
ദക്ഷ വേദനയോടെ അർജ്ജുനനെ നോക്കിക്കൊണ്ട് അമ്മയുടെ കൂടെ നടന്നു നീങ്ങി.
വസൂ….നീ എന്ത് കാഴ്ച കാണാനാ ഇവിടെ നിൽക്കുന്നത്.
അകത്തേക്ക് കയറി പോകൂ.
ആദി അവളോടും കയർത്തു.
എല്ലാവരെയും ഒന്നു നോക്കി വസുവും അകത്തേക്ക് കയറി.
ഇത്രയും നേരം ഒന്നും മിണ്ടാനാവാതെ തരിച്ചു നിന്ന രഘുവും കാർത്തികയും അർജ്ജുനന്റെ അടുത്തേക്ക് നടന്നു നീങ്ങി.
ആദിയെ ഒന്നു നോക്കിക്കൊണ്ട് അർജ്ജുനനോട് രഘു പറഞ്ഞു.
“എന്താണ് സംഭവിച്ചത് എന്ന് അറിയാൻ പോലും ശ്രമിക്കാതെ നിന്നെ ഉപദ്രവിച്ച ഇവിടെ ഇനിയെന്തിനാ നിൽക്കുന്നത്.
വരൂ….പോകാം”.
അർജ്ജുനൻ അനന്തനേയും ആദിയെയും ഒന്നു നോക്കി.
എന്നിട്ട് അവരുടെ കൂടെ ഈശ്വരമംഗലത്തു നിന്നിറങ്ങി.
അനന്തൻ ആദിയെ ഒന്നു തറപ്പിച്ചു നോക്കി അകത്തേക്ക് കയറി.
പിന്നാലെ ഗൗരിയും.
ഈ സമയം ഈശ്വരമംഗലത്തെ മുറ്റത്തു നടന്ന സംഭവങ്ങൾ ഒന്നും അറിയാതെ രാമൻ ആദിയുടെ അടുത്തേക്ക് ചെന്നു.
കുഞ്ഞേ….
Nannayittund
Thanks