ദക്ഷാർജ്ജുനം 8 [Smera lakshmi] 226

ആദി കോപത്തോടെ കൈകൾ കൂട്ടിത്തിരുമ്മി മാറി നിന്ന്‌ കലിയടക്കാനാവാതെ അർജ്ജുനനെ നോക്കി.

 

അനന്തനാരായണൻ വേഗം അർജ്ജുനന്റെ അടുത്തേക്ക് ചെന്ന്‌ അവന്റെ കൈകൾ കൂട്ടിപ്പിടിച്ചു.

എന്നിട്ട് കവിളിൽ തലോടികൊണ്ട് പറഞ്ഞു.

 

അവനോട് ക്ഷമിക്ക് മോനെ.

 

ഒരച്ഛന്റെ സ്ഥാനത്തു നിന്നു നോക്കുമ്പോൾ അവനിന്നലെ അറിഞ്ഞത് വെച്ച് ഇപ്പോൾ നിന്നോട് ഈ ചെയ്തത് ശരിയാണെന്നവന് തോന്നും.

അവനോട് വിരോധം ഒന്നും തോന്നരുത്.

 

ഇപ്പോൾ മോൻ വീട്ടിലേക്ക് ചെല്ലു.

എല്ലാം നമുക്ക് ശരിയാക്കാം.

 

ശരി മുത്തശ്ശ….എനിക്കാരോടും ഒരു വിരോധവുമില്ല.

എനിക്ക് ദക്ഷയോടൊന്നു സംസാരിക്കണം.

 

അതും പറഞ്ഞു അർജ്ജുനൻ ദക്ഷയെ ഒന്നു നോക്കി.

 

അർജ്ജുനേട്ടനെ തന്റെ അച്ഛൻ ഉപദ്രവിക്കുന്നത് കണ്ട ദക്ഷ അതു കാണാനാകാതെ അത്രയും നേരം മുഖം തിരിച്ചു നിന്ന് കരയുകയായിരുന്നു. 

 

ലക്ഷ്മീ….

 

അർജ്ജുനന്റെ വിളി കേട്ട് ദക്ഷ അർജ്ജുനന്റെ അടുത്തേക്ക് ഓടാനാഞ്ഞതും ആദി അവളുടെ കൈകളിൽ പിടിച്ചു.

 

ദക്ഷ അച്ഛന്റെ മുഖത്തേക്ക് ദയനീയമായി നോക്കിക്കൊണ്ട് പറഞ്ഞു.

 

“എന്നെ വിടൂ അച്ഛാ….ഞാൻ അർജ്ജുനേട്ടനോട് ഒന്നു സംസാരിച്ചോട്ടെ”.

 

വേണ്ട.

 

രേവതീ ദക്ഷയെ അകത്തേക്ക് കൊണ്ടു പോകൂ..

2 Comments

  1. Nannayittund

    1. Thanks

Comments are closed.