അച്ഛനും ഏട്ടനും അറിയാതെ ഇപ്പോൾ ഇവിടുത്തെ പട്ടണത്തിലാണ് അവൾ പഠിക്കുന്നത്.
അവളുടെ ഓരോ ആവശ്യങ്ങൾക്കും വേണ്ടി ഞാൻ പട്ടണത്തിലേക്ക് പോകാറുണ്ട്.
ഇത്തവണ അവൾക്ക് അത്യാവശ്യം ചില സാധനങ്ങൾ വാങ്ങിക്കാനും,പിന്നെ എന്റെയും ദക്ഷയുടെയും വിവാഹം കഴിഞ്ഞാൽ ഞങ്ങൾക്ക് താമസിക്കാൻ ഒരു വീട് ശരിയാക്കാനും കൂടിയാണ് ഞാൻ ഇത്തവണ പട്ടണത്തിലേക്ക് പോയത്.
അല്ലാതെ ഞാനൊരു തെറ്റും ചെയ്തിട്ടില്ല.
ഇനിയും വിശ്വാസമായില്ലെങ്കിൽ അവളെ ഞാനിങ്ങോട്ടു കൊണ്ടു വരണോ മുത്തശ്ശ….
“വേണ്ട അർജ്ജുനാ….
നീ പറഞ്ഞതൊക്കെ എനിക്ക്….
അനന്തൻ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപ് ആദിനാരായണന്റെ കാർ ഈശ്വരമംഗലത്തിന്റെ മുറ്റത്തേക്ക് കുതിച്ചെത്തി.
അതിൽ നിന്നും കൊടുങ്കാറ്റുപ്പോലെ ഇറങ്ങിയ ആദി അർജ്ജുനനു നേരെ പാഞ്ഞടുത്തു.
“എടാ….ഞാനില്ലാത്ത തക്കം നോക്കി എല്ലാവരെയും വീണ്ടും പറഞ്ഞു ചതിക്കാമെന്നു കരുതിയോ”.
എന്നും പറഞ്ഞ് അർജ്ജുനന്റെ കവിളിൽ ആഞ്ഞടിച്ചു.
നിമിഷനേരം കൊണ്ട് തങ്ങളുടെ മുൻപിലുണ്ടായത് കണ്ട് എല്ലാവരും സ്തംഭിച്ചു നിന്നു.
വീണ്ടും അർജ്ജുനനെ അടിക്കാനാഞ്ഞ ആദിയുടെ കൈയിൽ അനന്തൻ കയറിപ്പിടിച്ചു.
“ആദീ….നീയെന്തു ഭ്രാന്താണീ കാണിക്കുന്നത്.
മാറി നിൽക്കൂ….”
അനന്തൻ ആദിയെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു.
Nannayittund
Thanks