ദക്ഷാർജ്ജുനം 17 [Smera lakshmi] 105

അമ്മ കഴിക്കാൻ വേണ്ടി എന്തൊക്കെയോ കഴിച്ചെന്നുവരുത്തി അവൻ എഴുന്നേറ്റു അവന്റെ മുറിയിലേക്ക് നടന്നു.
പിന്നെ ഫോണെടുത്ത് ലച്ചുവിനെ വിളിച്ചു.

പക്ഷേ അവളുടെ ഫോൺ switched off ആയിരുന്നു

അവൻ വേഗം ദേവനെ വിളിച്ചു.

ഹലോ ദേവാ….

ആനന്ദ് ദേവനെ വിളിച്ചു.

എന്താടാ ഈ നേരത്ത് നീ കിടന്നില്ലേ?

ദേവൻ ചോദിച്ചു.

“ഇല്ലെടാ ലക്ഷ്മിയെ വിളിച്ചിട്ട് ഫോണെടുക്കുന്നില്ല.
നീ ഫോണൊന്ന് അവൾക്ക് കൊടുക്കാമോ?”

ആനന്ദ് പറഞ്ഞു.

അതുകേട്ട് ദേവൻ ഫോണുമായി ലച്ചുവിന്റെ മുറിയിലേക്ക് നടന്നു.
അവളെ വിളിച്ച് ഫോൺ കൊടുത്തു.

“ഹലോ നന്ദേട്ടാ….”

“ലച്ചുവിനെ സ്വരം കേട്ടതും ആനന്ദിന്റെ മനസ്സിൽ ഒരു തണുപ്പ് പടർന്നു.”

“നീ ഉറങ്ങിയായിരുന്നോ ലക്ഷ്മീ.”

അവൻ ചോദിച്ചു.

“ഇല്ല നന്ദേട്ടാ….ഉറങ്ങിയില്ലായിരുന്നു.
ഉറക്കം വരുന്നേയില്ല.”

ഹ്മ്മ്.
പിന്നെ ഞാൻ വിളിച്ചത് ഒരത്യാവശ്യകാര്യം പറയാനാ….

“നാളെ നീ കോളേജിലേക്ക് പോകേണ്ട.
നമുക്ക് ഒരു സ്ഥലം വരെ പോകണം.”

“എങ്ങോട്ടാ നന്ദേട്ടാ?”

മഹാലക്ഷ്മി ചോദിച്ചു.

11 Comments

  1. Next part evide ?

  2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

  3. Mridul k Appukkuttan

    ???????
    സൂപ്പർ
    എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
    ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
    വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
    ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
    ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ???????

  4. ❤❤❤

  5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

    അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

  6. Superb. Waiting 4 nxt part….
    ???

    1. Thank you

  7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

    1. ??❤️❤️

      1. Plz upload next part plzzzzzzzz??

Comments are closed.