ദക്ഷാർജ്ജുനം 17 [Smera lakshmi] 105

“എന്തായി നീ പോയ കാര്യങ്ങൾ….എല്ലാം അറിഞ്ഞില്ലേ?”

സീത ചോദിച്ചു.

മുകളിലേക്ക് കയറാൻ നിന്ന ആനന്ദ് പെട്ടെന്ന് നിന്നു.
പിന്നെ തിരിഞ്ഞ് സീതയെ നോക്കി.

“നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് ആനന്ദ് സീതയെ കെട്ടിപ്പിടിച്ചു.
അവന്റെ സങ്കടം അണപൊട്ടിയൊഴുകി.”

സീത അവന്റെ മുടിയിൽ തലോടി അവനെ ആശ്വസിപ്പിച്ചു.

സാരമില്ലെടാ പോട്ടെ.
ന്റെ കുട്ടി പോയി ഫ്രഷായി വാ….അമ്മ കഴിക്കാനെടുത്തു വയ്ക്കാം.

അവർ പറഞ്ഞു.

എനിക്കൊന്നും വേണ്ടമ്മാ.
അമ്മ കിടന്നോള്ളൂ.

ആനന്ദ് പറഞ്ഞു.

അതെങ്ങനെ ശരിയാകും….ഞാനും ഒന്നും കഴിച്ചിട്ടില്ല.

“നീ വന്ന് നിന്റെ കൂടെ കഴിക്കൂ എന്ന് കരുതിതന്നെയാ ഞാൻ ഇരുന്നത്.”

നീ കുളിച്ച് വാ….എനിക്ക് അത്താഴം കഴിച്ചു ടാബ്‌ലെറ്റും കൂടി കഴിക്കാനുള്ളതാ.
അതു മറക്കല്ലേ.

സീത ആനന്ദിനോട് അത്രയും പറഞ്ഞു ഡൈനിംഗ് റൂമിലേക്ക് നടന്നു.

ആനന്ദ് മുറിയിലേക്ക് കയറിപ്പോയി.
പിന്നെ കുളിച്ച് ഭക്ഷണം കഴിക്കാനായി വന്നിരുന്നു.

11 Comments

  1. Next part evide ?

  2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

  3. Mridul k Appukkuttan

    ???????
    സൂപ്പർ
    എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
    ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
    വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
    ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
    ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ???????

  4. ❤❤❤

  5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

    അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

  6. Superb. Waiting 4 nxt part….
    ???

    1. Thank you

  7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

    1. ??❤️❤️

      1. Plz upload next part plzzzzzzzz??

Comments are closed.