ദക്ഷാർജ്ജുനം 17 [Smera lakshmi] 105

“വൈദു എവിടെ അങ്കിൾ?”

ആനന്ദ് ചോദിച്ചു.

അവൻ ഇപ്പോൾ വരും.

“കല്യാണത്തിന്റെ ക്ഷണം കഴിഞ്ഞില്ലല്ലോ.
അവന്റെ ഏതോ കൂട്ടുകാരനെ കാണാൻ പോയതാ….നീ ഇങ്ങോട്ട് വരുന്ന കാര്യം അവനും അറിയില്ല അല്ലേ?”

സ്വാമിനാഥൻ ചോദിച്ചു.

“ഇല്ലങ്കിൾ.
എനിക്ക് ഇവിടെ ഒരാളെ കാണാനുണ്ടായിരുന്നു.
അതിനുവേണ്ടി വന്നതാ….പിന്നെ വൈദുവിന് ഒരു സർപ്രൈസ് ആകട്ടെ എന്നും കരുതി.”

അവൻ പറഞ്ഞുനിർത്തിയപ്പോഴേക്കും വൈദവിന്റെ ബൈക്ക് വീടിന്റെ മുൻപിലെത്തി.

“പുറത്തിരിക്കുന്ന ആനന്ദിന്റെ ബുള്ളറ്റിലേക്ക് അത്ഭുതത്തോടെ നോക്കിക്കൊണ്ട് അവൻ വീടിനകത്തേക്ക് ഓടികയറിവന്നു.”

അപ്പോൾ അവനേയും നോക്കി ചിരിച്ചിരിക്കുന്ന ആനന്ദിനെ വൈദു കണ്ടു.

ടാ….ആനന്ദേ….

“വല്ലാത്ത സർപ്രൈസായി പോയീട്ടോ.
വരുന്ന കാര്യം പറഞ്ഞ് വിളിച്ചില്ലല്ലോടാ നീ?”

വൈദു പരിഭാവത്തോടെ പറഞ്ഞു.

“അയ്യേ നീയെന്താടാ പെമ്പിള്ളേരെ പോലെ പറയുന്നത്.”

ആനന്ദ് വൈദുവിനെ കളിയാക്കികൊണ്ട് പറഞ്ഞു.

“എന്നാലും ഇന്നലെ രാത്രിയിൽ വിളിച്ചപ്പോൾപോലും നീ പറഞ്ഞില്ലല്ലോ….അതുകൊണ്ട് പറഞ്ഞതാടാ.”

അവൻ പറഞ്ഞു.

“എനിക്ക് ഇവിടെ ഒരാളെ അത്യാവശ്യമായി കാണാനുണ്ടായിരുന്നു.
അതാ വന്നത്.”

ആനന്ദ് പറഞ്ഞു.

11 Comments

  1. Next part evide ?

  2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

  3. Mridul k Appukkuttan

    ???????
    സൂപ്പർ
    എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
    ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
    വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
    ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
    ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ???????

  4. ❤❤❤

  5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

    അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

  6. Superb. Waiting 4 nxt part….
    ???

    1. Thank you

  7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

    1. ??❤️❤️

      1. Plz upload next part plzzzzzzzz??

Comments are closed.