ചുരുളിയുടെ അടുത്ത് തന്നെ ഉണ്ടായിരുന്നു മനു -ആഹാരം വാങ്ങാൻ കുറച്ചാളുകൾ ഏർപ്പാടാക്കി –
പിന്നെ കുറച്ചു എന്തെങ്കിലും വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറഞ്ഞു കുറച്ചു ആളുകളോട് – നല്ല വിധം ആഹാരം പാകം ചെയ്യുന്ന ഒന്ന് രണ്ടു പേര് ഉണ്ടായിരുന്നു.
ചുരുളിക്ക് ഇതിനോട് വലിയ താല്പര്യം ഉണ്ടായിരുന്നില്ല – മനുവിനും
എന്നാൽ ഇപ്പോൾ മനു ഇത് പോലെ ഉള്ള കാര്യങ്ങളിൽ വലിയ താല്പര്യം കാണിക്കുന്നു
വെള്ളമടിക്കുന്നില്ല , നോൺ വെജ് കഴിക്കുന്നില്ല , പിന്നെ എല്ലാ ദിവസവും കുളിച്ചു പ്രാർത്ഥിക്കാനും തുടങ്ങി യിരിക്കുന്നു
ചുരുളി ശ്രദ്ധിക്കുന്നുണ്ടു എങ്കിലും തന്നെ ബാധിക്കാതെ വിഷയം ആയതിനാൽ ഒന്നും പറയുന്നില്ലന്നു മാത്രം –
മാത്രമല്ല ഇപ്പോൾ തന്റെ പല കാര്യങ്ങളും മനുവാണ് ഭംഗിയായി കൈകാര്യം ചെയ്യുന്നത്
ഇവിടെ വാതില് ശേഷം കിട്ടിയ ഒന്ന് രണ്ടു ചെറിയ കൊട്ടേഷൻ ഒക്കെ മനു മറ്റു ചില ആളുകളെ വച്ച് ഭംഗിയായി പൂർത്തിയാക്കി –
കൂടെ ഇവിടെ നിൽക്കുന്ന എല്ലാ പേരെയും അവൻ നല്ലവിധം സന്തോഷത്തോടെ തന്നെ ആണ് നോക്കുന്നത്
കൂട്ടാളികളെ നേരാംവണ്ണം നോക്കിയാൽ മാത്രമേ അവർ കൂടെ നിൽക്കുന്നുണ്ടാകു – അല്ലെങ്കിൽ മറ്റു നല്ല ഓഫറുകൾ വരുമ്പോൾ അവർ പോകും,
മനു നോക്കാൻ തുടങ്ങിയതിൽ പിന്നെ തനിക്കു ഈ വിധ കാര്യങ്ങളിലേക്ക് നോക്കേണ്ടി വന്നിട്ടില്ല എന്ന് മാത്രമല്ല താൻ നോക്കിയതിനേക്കാൾ അവൻ നന്നയി ചെയ്യുന്നുണ്ട്
ചുരുളി മനുവിനെ വിളിച്ചു
ഡാ വൈകുന്നേരത്തേക്കു കുപ്പി ഉണ്ടോ ?
മനു :- ഉണ്ട് ചേട്ടാ , മൂന്നു നാലെണ്ണം ഉണ്ട് – പിന്നെ വിൽസൺ ചേട്ടനും ബാബുവിനും വാറ്റു വേണമെന്ന് പറഞ്ഞു ഇന്നലെ –
അതൊന്നു വാങ്ങാൻ വിട്ടിരിക്കുന്നു കൂടെ അടുക്കളയിലേക്കു കുറച്ചു സാധനങ്ങളും
ബാബുവും വിൽസനും അവിടെ തന്നെ ഉണ്ടായിരുന്നു –
മനു പോയതിനു ശേഷം ബാബു ചുരുളിയോട് പറഞ്ഞു
ഇന്നലെ അടിച്ചു മൂത്തപ്പോൾ –
ഇതിനു ഒരു സുഖമില്ല നല്ല നാടൻ വാറ്റു ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് പറഞ്ഞതെ ഉള്ളു
മനു അത് ഒപ്പിക്കാൻ ചെയ്യാൻ നോക്കുന്നു ഇവാൻ ആള് കൊല്ലം കേട്ടോ ചുരുളി ……..
ചുരുളി ചിരിച്ച കൊണ്ട് പറഞ്ഞു അതാണ് എന്റെ ചെക്കൻ “മനു”
എല്ലാപേരും അത് കേട്ട് ചിരിച്ചു
അടുക്കളയിലേക്കു പോയ മനു – അവിടെ ഉണക്കി കൊണ്ടിരുന്ന കറികളൊക്കെ രുചി നോക്കി , കൃത്യമായ പാകങ്ങൾ പറഞ്ഞു കൊടുത്തു –
ശെരിക്കും പാചകം ചെയ്യുന്നവർ അന്തം വിട്ടു നിൽക്കുകയാണ് – പണ്ട് കഴിക്കാൻ സമയത്തു വന്നു കയ്യിൽ കിട്ടുന്നതൊക്കെ കഴിച്ചു കുറ്റവും പറഞ്ഞു എണിറ്റു പോയിരുന്ന പയ്യൻ ആണ് ഇപ്പൊ ഇങ്ങനെ സഹായിക്കുന്നത് – ഓരോ മാറ്റങ്ങൾ
പെട്ടെന്ന് മനു എന്തോ ആലോചിച്ചു പുറത്തേക്കു വേഗത്തിൽ പോയി , ഗേറ്റിന്റെ അടുക്കൽ വരെ എത്തിയ മനു അവിടെ നിന്നിരുന്ന അവന്റെ ആളുകളോട് പറഞ്ഞു – ഇപ്പൊ ആരെങ്കിലും ഇത് വഴി പോയിരുന്നോ
രണ്ടു പോലീസുകാരും ചുരുളിയുടെ രണ്ടു ആൾക്കാരും ഇപ്പോഴും അവിടെ ഉണ്ടായിരുന്നു , യൂണിഫോമിൽ അല്ലാത്ത പോലീസുകാർ ആയതിനാൽ ആർക്കും സംശയവും ഉണ്ടായിരുന്നില്ല
താമര മോതിരം – ഭാഗം -17 (April 19, 2021) ഇട്ടിട്ടുണ്ട്
എപ്പോഴെത്തെയും പോലെ വായിച്ചു അഭിപ്രായം പറയണം
നിങ്ങളുടെ അഭിപ്രായവും നിർദേശവും മാത്രം ആണ് മുന്നോട്ടുള്ള ഊർജം
സ്വന്തം
ഡ്രാഗൺ
ഒരു മാസം കൂടുമ്പോൾ ഒരു പാർട്ട്, പേജ് വളരെ കുറവും. എന്താ ഡ്രാഗൺ
ജോലിയുടെ തിരക്കും , എഴുതി തീർക്കാനുള്ള പ്രയാസവും ആണ് സഹോദര കാരണം
എന്നാലു എന്റെ പരമാവധി ഞാൻ നേരത്തെ ഇടാൻ ശ്രമിക്കാറുണ്ട്
താമസത്തിനു ക്ഷമ ചോദിക്കുന്നു
ഡ്രാഗൺ
താമര മോതിരം – ഭാഗം -17 (April 19, 2021) ഇട്ടിട്ടുണ്ട്
എപ്പോഴെത്തെയും പോലെ വായിച്ചു അഭിപ്രായം പറയണം
നിങ്ങളുടെ അഭിപ്രായവും നിർദേശവും മാത്രം ആണ് മുന്നോട്ടുള്ള ഊർജം
സ്വന്തം
ഡ്രാഗൺ
Maan,
Where is next part.
varum Bro
ON THE WAY DEAR
കണ്ണനും സഞ്ജുവും മനുവും ആ വൃദ്ധനും തമ്മിൽ എന്തൊക്കെയോ ബന്ധം ഉണ്ടല്ലോ.കൂടാതെ കാർത്തു തലേ ദിവസം കണ്ട സ്വപ്നവും എല്ലാം കൂട്ടി വായിക്കുമ്പോൾ എന്തൊക്കെയോ ബന്ധം ഉള്ളതായി തോന്നുന്നു
കണ്ണന് ഒരാപത്തും വരില്ല എന്നറിയാം.എങ്കിലും എങ്ങനെ എല്ലാത്തിൽ നിന്നും കരകയറും എന്ന് കാണാൻ കാത്തിരിക്കുന്നു. ലിജോയെ എങ്ങനെയെങ്കിലും കൊന്നാൽ മതി എന്ന അവസ്ഥയിൽ നിന്ന് കൊല്ലാതെ ഇരുന്നാൽ നന്നായിരുന്നു എന്ന് ഞങ്ങളെ കൊണ്ട് ചിന്തിപ്പിക്കാൻ ആണോ പ്ലാൻ. അയാള് മരിക്കാൻ പോകുമ്പോ നല്ലവനായ രീതി ആണല്ലോ.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???
❤️❤️❤️❤️❤️❤️
യോ മൈ ഡ്രാഗൻബോയ്.,.,
പറഞ്ഞ വാക്ക് പാലിച്ച്.,., ഇതുവരെയുള്ള എല്ലാ പാട്ടും ഞാൻ വായിച്ചു തീർത്തിരിക്കുന്നു.,.,.,
ഇതിലെ കോർ തീമും അതിൻറെ കണ്ടന്റും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.,., ഇതിൻറെ ഓരോ പാട്ടും എഴുതാൻ എടുക്കുന്ന എഫർട്ട് എല്ലാം എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.,.,
ഇതിലെ ഓരോ ശ്ലോകങ്ങളും മന്ത്രങ്ങളും അതിൻറെ രീതിയും വളരെ വ്യക്തമായി തന്നെ പ്രതിപാദിക്കുന്നുണ്ട്.,.,. അത് വളരെ നല്ല രീതിയിലുള്ള പരിശ്രമത്തിന്റെ ഫലമായിട്ടാണ്.,.,
എന്നാൽ ഇതിൽ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഉണ്ട്.,., കുറെ കാര്യങ്ങൾ എല്ലാം യാതൊരുവിധ ആവശ്യവുമില്ലാത്ത രീതിയിൽ വിവരിക്കുന്നുണ്ട് അതെല്ലാം തന്നെ കഥയുടെ ഒഴുക്കിനെ വളരെ നല്ല രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്.,.,,.
അതുമാത്രമല്ല ചില ഇടങ്ങളിൽ വരുന്ന അക്ഷരത്തെറ്റുകൾ ചില വാക്കുകളുടെ അർത്ഥം തന്നെ മാറ്റുന്നുണ്ട്.,.,.
അതും കൂടി ഒന്ന് ശ്രദ്ധിച്ചാൽ വളരെ നന്നായിരുന്നു.,.,
ഇനി കഥയുടെ പ്ലോട്ടും,..,. അത് കൈകാര്യം ചെയ്യുന്ന മിത്ത് ആയിട്ടുള്ള കാര്യങ്ങളും വളരെ മനോഹരമായി തന്നെ പറഞ്ഞു പ്രതിഫലിപ്പിച്ചിട്ടുണ്ട്.,.,
എനിക്ക് ആ കാര്യങ്ങളെല്ലാം പറഞ്ഞ രീതിയും എഴുതിയ ശൈലിയും എല്ലാം വളരെ ഇഷ്ടപ്പെട്ടു.,., പിന്നെ ആ നിലവറയ്ക്കുള്ളിൽ എ രംഗങ്ങൾ.,., നമ്മുടെ കറുപ്പനെയും.,., കറുപ്പൻ ആ പക്ഷിയെ വീഴ്ത്തിയതും ആയ രംഗങ്ങളും വളരെ നല്ല രീതിയിൽ തന്നെ എഴുതി,..,.,.
ഇനിയുള്ള ഭാഗങ്ങൾ എന്തായിരിക്കുമെന്നും എങ്ങനെയായിരിക്കുമെന്നും അറിയുന്നതിനായി കാത്തിരിക്കുന്നു..,,
സ്നേഹത്തോടെ.,.
തമ്പുരാൻ.,.,
സ്നേഹം മാത്രം…. ❤❤❤❤❤❤
പിന്നെ ഒരായിരം നന്ദിയും ❤❤❤❤❤❤
സ്വന്തം ഡ്രാഗൺ
Dragon ഭായ്….
കൃത്യമായ ഇടവേളകളിൽ വരാത്തതുകൊണ്ടാവാം ലൈക്കുകൾ കുറയുന്നത്.
നല്ലൊരു ഫാൻ്റസി കഥയായതുകൊണ്ട് ഇടക്കിടെ കയറി വന്നോ എന്ന് നോക്കിക്കൊണ്ടിരിക്കുന്നവരെ നിരാശപ്പെടുത്തല്ലേ….
വിഷു ആശംസകൾ
ജോലിയുടെ തിരക്കും , എഴുതി തീർക്കാനുള്ള പ്രയാസവും ആണ് സഹോദര കാരണം
എന്നാലു എന്റെ പരമാവധി ഞാൻ നേരത്തെ ഇടാൻ ശ്രമിക്കാറുണ്ട്
താമസത്തിനു ക്ഷമ ചോദിക്കുന്നു
ഡ്രാഗൺ
Totally agree with this comment. I also read this recently. Plot is interesting. However, there is lot of unnecessary lag. All the best
നമുക്ക് ശെരിയാക്കാം sadi..
❤❤❤❤❤
സ്നേഹത്തോടെ
Dragon