ഡെറിക് എബ്രഹാം 21 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 273

 

എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് ആദിയും കൂട്ടരും വീട്ടിൽ നിന്നുമിറങ്ങി…. അവിടുന്ന് ഇറങ്ങിയെങ്കിലും ആദിയുടെ മനസ്സ് , കുട്ടികളെയും ചാന്ദ്നിയെയും കാണാത്തതിലുള്ള സങ്കടം കൊണ്ട് വീർപ്പുമുട്ടുന്നുണ്ടായിരുന്നു…അത് മനസ്സിലാക്കിയ അജിത്തും സേവിയറും ഡ്രൈവറോട് വണ്ടി ഹോസ്പിറ്റലിലേക്ക് തിരിക്കുവാൻ പറഞ്ഞു…

അല്ലെങ്കിൽ , ആദിയുടെ മനസ്സ് പിന്നീടങ്ങോട്ട് അങ്കലാപ്പിലായിരിക്കുമെന്ന് അവർക്കറിയാമായിരുന്നു.. തന്റെ മനസ്സ് , വാക്കുകൾ കൊണ്ടല്ലാതെ വായിച്ചു മനസ്സിലാക്കിയ തന്റെ ആത്മസുഹൃത്തുക്കളെ നോക്കി അവൻ പുഞ്ചിരിച്ചു….

 

ഹോസ്പിറ്റലിന് മുന്നിൽ അവരുടെ കാർ നിന്നു…അതിൽ നിന്നും ആദി തിടുക്കത്തിൽ പുറത്തേക്കിറങ്ങി… ഇവിടെ രണ്ടു പേർ കാത്തിരിക്കുന്നുണ്ടെന്ന ബോധം വേണമെന്ന് പറഞ്ഞും കൊണ്ട് കൂട്ടുകാർ അവനെ പറഞ്ഞു വിട്ടു…

ആർക്കും മുഖം കൊടുക്കാതെ ഹോസ്പിറ്റലിന്റെ പിന്നിലേക്കൂടി ആദി , ചാന്ദ്നിയുടെ മുറി ലക്ഷ്യം വെച്ചു കൊണ്ട് നടന്നു..താമസിയാതെ തന്നെ അവൻ റൂമിനരികിലെത്തി…

അധികം ശബ്ദമുണ്ടാക്കാതെ അവൻ വാതിൽ തുറന്നു..

അവിടെ കണ്ട കാഴ്ച അവനെ അത്ഭുതപ്പെടുത്തിയതോടൊപ്പം സന്തോഷവും നൽകുന്നതായിരുന്നു…

 

മീര….

ചെന്നൈയിൽ നിന്ന് മാമി വന്നതിന് ശേഷം ആദിയും അവളും തമ്മിൽ കണ്ടിട്ടുണ്ടായിരുന്നില്ല…

അവളെ അവിടെ കണ്ടത് അവന് ശരിക്കുമൊരു സർപ്രൈസ് ആയിരുന്നു…ആദിയെ കണ്ടയുടനെ അവൾ ഓടിവന്നു അവനെ കെട്ടിപ്പുണർന്നു…തന്റെ സുഹൃത്തിനെ ഒരുപാട് കാലങ്ങൾക്ക് ശേഷം കണ്ട സന്തോഷം അവനും പങ്ക് വെച്ചെങ്കിലും, പെട്ടെന്ന് ചാന്ദ്നിയുടെ ഭാഗത്തേക്ക്‌ നോക്കിയ അവൻ മെല്ലെ മീരയുടെ പിടിവിട്ടു…അവനെ കണ്ണുരുട്ടി പേടിപ്പിക്കുകയായിരുന്നു അവന്റെ പ്രിയതമ…അവളുടെ കൂടെ , അരികെയുണ്ടായിരുന്ന കീർത്തിയും ജൂഹിയും കൂടി..

ഇത് മനസ്സിലാക്കിയ മീര അവനെ വീണ്ടും ചേർത്തു പിടിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു..

ഇത് കണ്ടു നിന്ന മാമിയ്ക്കും ചാന്ദ്നിയുടെ അമ്മയ്ക്കും ചിരിയ്ക്കുള്ള വകയൊരുക്കിയായിരുന്നു ആ നടത്തം..

ചാന്ദ്നിയിൽ നിന്നും ഒരു ചീറ്റൽ പ്രതീക്ഷിച്ചു കൊണ്ടായിരുന്നു ആദി നടന്നടുത്തത്..എന്നാൽ അവനേയും ഞെട്ടിച്ചു കൊണ്ട് ചാന്ദ്നി പൊട്ടിച്ചിരിക്കുകയാണുണ്ടായത്…

മീരയെ നോക്കിയപ്പോൾ അവളും ആ ചിരിയുടെ കൂടെ കൂടുകയായിരുന്നു….

ചാന്ദ്നിയുടെ അടുത്തെത്തിയപ്പോൾ മീര അവളുടെ അടുക്കൽ ചാടിയിരുന്നു…

 

“മോനെ… ആദീ…ഇപ്പോൾ നിന്നേക്കാൾ നല്ല സുഹൃത്താണ് ഈ കിടക്കുന്നവളും ഞാനും…നീ ഇവിടെ നിന്നും പുറത്തായിരിക്കുന്നു മോനേ ദിനേശാ…”

 

അത് കേട്ടപ്പോൾ ആദി ശരിക്കുമൊന്ന് ദീർഘനിശ്വാസം വിട്ടു…രണ്ടാളും എപ്പോഴെങ്കിലും കണ്ടുമുട്ടിയാലുള്ള രംഗം എന്തായിരിക്കുമെന്ന് അവൻ പലപ്പോഴും ചിന്തിച്ചിരുന്നു… കൂടുതൽ ടെൻഷൻ അടിച്ചത് , തന്റെ കാര്യത്തിൽ കൂടുതൽ പൊസസീവ്നെസ് കാണിക്കുന്ന ചാന്ദ്നിയെ കുറിച്ച് ആലോചിച്ചിട്ടായിരുന്നു….വേവലാതികളെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് , അവർ രണ്ടു പേരും ഒരുപാട് കാലത്തെ അടുപ്പമുള്ള ആത്മസുഹൃത്തുക്കളെ പോലെ പെരുമാറുന്നത് കണ്ടപ്പോൾ അവൻ വളരെയധികം സന്തോഷിച്ചു…

 

“നീ എപ്പോൾ എത്തി…? ”

 

Updated: September 21, 2021 — 11:10 pm

15 Comments

  1. ഇനി എന്നാണ് അടുത്ത ഭാഗം

  2. ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. °~?അശ്വിൻ?~°

    ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. പാവം പൂജാരി

    Interesting thriller. Kidu
    Eagerly waiting for the next part.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Sorry for delay…
      പോസ്റ്റ്‌ ചെയ്തിട്ടുണ്ട്… ഉടനെ publish ആകുമായിരിക്കും…

      Thank u❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  5. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  6. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️?❤️

    അപ്പോൾ ഇനി ജീവൻമരണ പോരാട്ടമാണല്ലേ ….

    കട്ട വെയ്റ്റിംഗ് ❤️?❤️❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear♥♥

Comments are closed.