ഡെറിക് എബ്രഹാം 21 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 273

Views : 31142

 

മധുവങ്കിൾ ദേഷ്യത്തോടെ തന്നെ ചോദിച്ചു…

 

“ചാന്ദ്നി…

അമ്മയും അച്ഛനും ചേച്ചിയും ചേട്ടനുമൊക്കെ എന്നിൽ നിന്നകന്നു പോയിട്ടും , എനിക്കുണ്ടായ ഒരേയൊരു ആശ്വാസമായിരുന്നു അവൾ….

സംരക്ഷണയുടെ പേരും പറഞ്ഞു കൊണ്ട് അവളിൽ നിന്നകലാൻ എന്നോട് പറഞ്ഞത് നിങ്ങളൊക്കെ തന്നെയാണ്… തീക്കുണ്ഡത്തിൽ എരിഞ്ഞു തീരുമായിരുന്ന എന്നിൽ , ഒരു ജലകണമായി വന്നു ചേർന്നവളെ ഹൃദയം പൊട്ടുന്ന വേദനയോടെ ഞാൻ അകറ്റി….

എന്തിനാണ്…?

അവളെങ്കിലും എവിടെയെങ്കിലും സന്തോഷത്തോടെ ജീവിച്ചിരിക്കുമല്ലോ എന്ന് കരുതിയത് കൊണ്ട്….

അവൾ പോയപ്പോൾ എന്റെ അവസ്ഥ എന്തായിരുന്നുവെന്ന് നിങ്ങളാരെങ്കിലും അറിഞ്ഞിട്ടുണ്ടായിരുന്നോ….?

ഇല്ല….

ചിലപ്പോൾ ഊഹിച്ചെടുത്തു കാണും….

പക്ഷേ , അതിനേക്കാൾ ഭീകരമായിരുന്നു എന്റെ അവസ്ഥ…

ജീവിതത്തിൽ നിങ്ങളൊക്കെ വിഷാദരോഗത്തിന് അടിമയായിട്ടുണ്ടോ സാർ…

കേട്ടിരിക്കുന്നത് പോലെ അത്ര സുഖമുള്ള ഏർപ്പാടല്ല അത്…

ജീവിതത്തിൽ കൂടെയുണ്ടാകുമെന്ന് കരുതിയ ആ ഒരാളെ കൂടി ആട്ടിയോടിച്ചപ്പോൾ എനിക്ക് നഷ്ടപ്പെട്ടത് എന്നെ തന്നെയാണ്….

മാമിയും ആന്റിയും കുട്ടികളുമൊക്കെ കൂടെയുണ്ടായിരുന്നിട്ടും ഞാൻ തനിച്ചായിരുന്നു… ജീവിതത്തിലത് വരെ അഭിനയിക്കാതിരുന്ന ആദി അന്ന് മുതൽ നല്ലൊരു നടനായി..ഓരോ നിമിഷവും അവളെ കാണാൻ കൊതിക്കുന്തോറും ഞാനെന്റെ മനസ്സിനെ വഞ്ചിച്ചു കൊണ്ടേയിരുന്നു….

ഓരോ ദിവസങ്ങൾക്കും വർഷങ്ങളുടെ ദൈർഘ്യതയുള്ളത് പോലെ തോന്നി…

മനസ്സിലുള്ളത് ആരോടും തുറന്നു പറയാതെ , പലതും സഹിച്ചു കൊണ്ട് ഞാനിത് വരെയെത്തി…

എന്നിട്ടും ഇത്രയും കാലം പിരിഞ്ഞിരുന്നതിന് എന്തെങ്കിലും കാര്യവുമുണ്ടായോ…?

അവളെന്റെ മുന്നിൽ പിടഞ്ഞു വീണില്ലേ…

ആ നിമിഷം എനിക്കുണ്ടായ വേദന അറിഞ്ഞിരുന്നോ നിങ്ങൾ….

അതൊന്നും പറഞ്ഞാൽ പോലും മനസ്സിലാവില്ല സാർ..

ശരീരത്തിൽ നിന്ന് അവസാനത്തെ നാഡിയും , തുടിപ്പ് നിർത്തിയത് പോലെ തോന്നിപ്പോയി എനിക്ക്…

ജീവനുണ്ടായിട്ടും സ്വന്തം ശരീരം ജീർണിച്ച ജഡം പോലെയായി..

വേദന കൊണ്ട് അവൾ പിടയുമ്പോൾ അവിടെ മരിച്ചു കൊണ്ടിരുന്നത് ഈ ഞാനായിരുന്നു..

എല്ലാവർക്കും കാവലായി നിന്നിട്ടും അവളുടെ കാര്യത്തിൽ എനിക്കൊന്നും ചെയ്യാൻ പറ്റിയില്ല….അതും തൊട്ടടുത്ത് ഉണ്ടായിരുന്നിട്ട് കൂടി…

ഇത്രയും കാലം അവൾക്കും നിങ്ങൾക്കും വേണ്ടി ചെയ്ത വനവാസം അതോടെ ഒന്നുമല്ലാതെയായിത്തീർന്നു…

അവളിൽ നിന്ന് തുടങ്ങി നിങ്ങൾ ഓരോരുത്തരുടെയും മരണം ഞാൻ മുന്നിൽ കണ്ടു..

Recent Stories

The Author

അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്

15 Comments

  1. ഇനി എന്നാണ് അടുത്ത ഭാഗം

  2. 😇

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

  3. 🌷🌷

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  4. °~💞അശ്വിൻ💞~°

    ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. പാവം പൂജാരി

    Interesting thriller. Kidu
    Eagerly waiting for the next part.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Sorry for delay…
      പോസ്റ്റ്‌ ചെയ്തിട്ടുണ്ട്… ഉടനെ publish ആകുമായിരിക്കും…

      Thank u❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  6. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  7. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️👍❤️

    അപ്പോൾ ഇനി ജീവൻമരണ പോരാട്ടമാണല്ലേ ….

    കട്ട വെയ്റ്റിംഗ് ❤️👍❤️❤️👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com