ഡെറിക് എബ്രഹാം 21 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 273

പല ഓപ്പറേഷനുകളിലും നമ്മൾ തനിച്ചു മാത്രമേ ഉണ്ടായിട്ടുള്ളൂ…അതിലൊക്കെ നമ്മൾ വിജയം കൈവരിച്ചിട്ടുമുണ്ട്…

ശരിയാണ്…

പക്ഷേ, ഇത് നമ്മൾ നേരിട്ടതിൽ ഏറ്റവും വലിയ ഓപ്പറേഷനാണ്…

ആ ക്ലബ്ബിൽ നമ്മൾ നാല് പേർ മാത്രം കടന്നു ചെല്ലുന്നത് ഇത്തിരി എടുത്തു ചാട്ടമായിപ്പോവില്ലേ ഡെറിക്…

നമ്മളെത്ര പോരാടിയാലും കടലിന്റെ നടുവിൽ നിന്ന് നീന്തിക്കയറാൻ ശ്രമിക്കുന്നത് പോലെയാവില്ലേ…

ഇതാണെങ്കിൽ നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഓപ്പറേഷനുമാണ്… അബദ്ധത്തിൽ പോലും നമ്മുടെ ഭാഗത്ത് നിന്ന് ഒരു അശ്രദ്ധ പോലും പാടില്ലെന്ന് താൻ തന്നെയല്ലേ പറഞ്ഞത്..

വർഷങ്ങളായുള്ള നമ്മുടെ പ്രയത്നങ്ങൾക്ക് പരസമാപ്തി കുറിക്കേണ്ട സ്ഥലമായിരിക്കാം സാന്റാ ക്ലബ്ബ്…

ഒരു രീതിയിലും നമുക്ക് അടി തെറ്റാൻ പാടില്ല..

നേഹ മനസ്സ് വെച്ചാൽ രാജസ്ഥാൻ പോലീസിന്റെ സഹായം തേടാൻ സാധിക്കില്ലേ നമുക്ക്….? ”

 

“നിങ്ങൾക്ക് നൂറ് ശതമാനം വിശ്വാസമുണ്ടോ രാജസ്ഥാൻ പോലീസിനെ…? ”

 

അത് കേട്ടപ്പോൾ അജിത്തിനും സേവിയർക്കും ഉത്തരം മുട്ടി….

 

“നേഹയോട് ചോദിച്ചാൽ മനസ്സിലാകും… നമ്മൾ കണ്ട കേരളത്തിലെയോ തമിഴ്നാട്ടിലെയോ പോലെയല്ല ഇവിടുത്തെ പോലീസ്…

നമ്മൾ കണ്ടതിൽ ഏറ്റവും തരം താണ പോലീസ് തമിഴ്‌നാട്ടിലെ ആയിരുന്നില്ലേ…

ഇവിടെയൊക്കെ അതിനും കൊള്ളരുതാത്തവരാണ്…

പണത്തിന് വേണ്ടി സ്വന്തം ഭാര്യയെ പോലും കൂട്ടിക്കൊടുക്കുന്നവർ….

അങ്ങനെയുള്ള, അവന്മാരുടെ മുന്നിൽ നമ്മൾ സഹായം അഭ്യർത്ഥിച്ചു കൊണ്ടു പോയാൽ , സ്റ്റീഫന്റെ മുന്നിൽ എത്താൻ പറ്റുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ… അവന്റെ പിടിയിൽ നിന്ന് ബന്ദികളെ മോചിപ്പിക്കാൻ സാധിക്കുമെന്നുള്ള പ്രതീക്ഷ പോലും അസ്തമിച്ചു പോകാൻ സാധ്യതയുണ്ട്..”

 

“എന്നാലും, നമ്മൾ നാല് പേരെ കൊണ്ട് എന്താകാനാണ് ഡെറിക്…? ”

 

അപ്പോഴേക്കും അവരുടെ താമസസ്ഥലമെത്തിയിരുന്നു..അജിത്തിന്റെയും സേവിയറുടെയും ചോദ്യങ്ങൾക്ക് മറുപടിയൊന്നും നൽകാതെ ഡെറിക് പുറത്തേക്കിറങ്ങി..

Updated: September 21, 2021 — 11:10 pm

15 Comments

  1. ഇനി എന്നാണ് അടുത്ത ഭാഗം

  2. ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. °~?അശ്വിൻ?~°

    ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. പാവം പൂജാരി

    Interesting thriller. Kidu
    Eagerly waiting for the next part.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Sorry for delay…
      പോസ്റ്റ്‌ ചെയ്തിട്ടുണ്ട്… ഉടനെ publish ആകുമായിരിക്കും…

      Thank u❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  5. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  6. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️?❤️

    അപ്പോൾ ഇനി ജീവൻമരണ പോരാട്ടമാണല്ലേ ….

    കട്ട വെയ്റ്റിംഗ് ❤️?❤️❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear♥♥

Comments are closed.