ഡെറിക് എബ്രഹാം 21 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 273

Views : 31142

“മനസ്സിലായില്ല…? ”

 

ബാക്കി വിശദീകരിച്ചത് നേഹയായിരുന്നു…

 

“സാന്റാക്ലബ്ബിൽ കയറിപ്പറ്റുന്നത് അത്ര ചെറിയ കാര്യമല്ല… സ്റ്റീഫന്റെയും അവന്റെ ആൾക്കാരും മാത്രമല്ല….

ചുറ്റും നൂറ് കണക്കിന് ക്യാമറകളാണ്….അതിനെയൊക്കെ മറി കടന്നു കൊണ്ട് അകത്ത് പ്രവേശിക്കൽ അസാധ്യമാണ്…. അത് കൊണ്ട് തന്നെ , എന്റെ ഒരു സുഹൃത്ത് വഴി അകത്തേക്കുള്ള പാസ്സ് സംഘടിപ്പിച്ചു..പാസ്സ് കിട്ടിയത് കൊണ്ട് മാത്രം എല്ലാമാവില്ല… പല സെക്യൂരിറ്റി ചെക്കിങ്ങും നേരിട്ടു കൊണ്ട് വേണം അകത്തെത്താൻ….നമ്മൾ നാല് പേരും നാളെ അവിടേക്ക് പോകേണ്ട വണ്ടിയും ഡ്രെസ്സിങ് പോലും അവിടെ രജിസ്റ്റർ ചെയ്യേണ്ടതായുണ്ട്…എവിടെയെങ്കിലും എന്തെങ്കിലും സംശയം തോന്നിയാൽ പിന്നെ ജീവനോടെ തിരിച്ചു വരാനാവില്ല…”

 

“അപ്പോൾ ഈ വന്ന പോലീസുകാരൊക്കെ ? ”

 

“സ്റ്റീഫന്റെ ക്യാമറക്കണ്ണുകൾ ക്ലബ്ബിന് ചുറ്റും രണ്ട് കിലോമീറ്റർ വിസ്തൃതിയിൽ നോക്കി നിൽക്കുന്നുണ്ട്…അത്രയും അകലം പാലിച്ചു കൊണ്ട് ഇവരൊക്കെ തയ്യാറായി നിൽക്കും….നിശ്ചിത സമയം കഴിഞ്ഞിട്ടും നമ്മളിൽ നിന്ന് ഒരു വിവരവും കിട്ടിയില്ലെങ്കിൽ അവിടേക്ക് ഇവർ ഇരച്ചു കയറും…സ്വന്തം ജീവൻ പോലും പണയം വെക്കാൻ തയ്യാറായാണ് ഇവർ ഓരോരുത്തരും വന്നിരിക്കുന്നത്….”

 

“ഓഹോ… അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ ചെന്നായ്ക്കൾക്കിടയിലേക്ക് മാൻപേടകളെ വലിച്ചെറിഞ്ഞതിന് ശേഷം , ആ ചെന്നായ്ക്കൾ അത് തിന്നു കഴിഞ്ഞോ എന്നറിയാൻ വേണ്ടിയാണ് ഇവരെ കൊണ്ട് വന്നത്..അല്ലേ…? ”

 

ഇത് കേട്ടപ്പോൾ തലയും കൈ വെച്ചു കൊണ്ട് നേഹ ഡെറിക്കിനെ നോക്കി….

അപ്പോഴേക്കും ഡെറിക്കിന്റെ മുഖത്ത്‌ ഗൗരവം നിറഞ്ഞു നിൽക്കുന്നത് കാണാമായിരുന്നു…..

 

“അജീ…സേവീ….

എനിക്ക് നിങ്ങളോടൊരു കാര്യം പറയാനുണ്ട്…

തമാശയല്ല….സീരിയസ് ആണ്…

ഈ ഓപ്പറേഷൻ നമ്മുടെ ജീവൻ പോലും പണയം വെച്ചിട്ടാണ് ഏറ്റെടുത്തതെന്ന് ഞാൻ തുടക്കം മുതലേ പറയുന്നുണ്ട്… സ്വന്തം ജീവൻ ത്യാഗം ചെയ്തിട്ട് പോലും എനിക്കിത് ചെയ്യാൻ കുറേ കാരണങ്ങളുണ്ട്… പക്ഷേ , അത് പോലെയല്ല നിങ്ങൾക്ക്…

നിങ്ങൾക്കിത് ജോലിയുടെ ഭാഗം മാത്രമാണ്….ഞാൻ കാരണം നിങ്ങൾക്കെന്തെങ്കിലുമായാൽ എനിക്ക് സഹിക്കാനാവില്ല..പലപ്പോഴും നിങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കാൻ ഞാൻ ശ്രമിച്ചിട്ടുമുണ്ട്…പക്ഷേ , നിങ്ങളെ പോലെയുള്ള മനസ്സറിയുന്ന സുഹൃത്തുക്കളെ പിരിയാൻ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നുണ്ടായിരുന്നില്ല..

അത് കൊണ്ടാണ് എന്റെ കൂടെ ഇവിടെ വരെ നിങ്ങളും എത്തിയത്….

എന്റെ സ്വാർത്ഥത കാരണം ഇനിയും പറയാതിരുന്നാൽ നിങ്ങളോട് ഞാൻ ചെയ്യുന്ന വലിയൊരു അപരാധമാകുമത്…

Recent Stories

The Author

അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്

15 Comments

  1. ഇനി എന്നാണ് അടുത്ത ഭാഗം

  2. 😇

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

  3. 🌷🌷

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  4. °~💞അശ്വിൻ💞~°

    ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. പാവം പൂജാരി

    Interesting thriller. Kidu
    Eagerly waiting for the next part.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Sorry for delay…
      പോസ്റ്റ്‌ ചെയ്തിട്ടുണ്ട്… ഉടനെ publish ആകുമായിരിക്കും…

      Thank u❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  6. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  7. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️👍❤️

    അപ്പോൾ ഇനി ജീവൻമരണ പോരാട്ടമാണല്ലേ ….

    കട്ട വെയ്റ്റിംഗ് ❤️👍❤️❤️👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com