ഡെറിക് എബ്രഹാം 21 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 273

അങ്ങനെയെങ്കിലും എനിക്ക് നിങ്ങളുടെ മുന്നിൽ മനസ്സ് തുറക്കാൻ പറ്റിയില്ലേ…

ആരോടെങ്കിലും ഇതൊക്കെ തുറന്നു പറയണമെന്നുണ്ടായിരുന്നു..

ജീവനോട് മല്ലടിച്ചു കിടന്നിരുവൾ , അത് പോലും തമാശയായിട്ടാണ് കണ്ടത്…

ആ ദേഷ്യത്തിൽ പുറത്തിറങ്ങി വരുമ്പോഴാണ് ഇവർ എന്നോട് സംസാരിക്കാൻ വന്നത്…പെട്ടെന്ന് മനസ്സിന്റെ നിയന്ത്രണം വിട്ടു പോയി…

ഇത്രയൊക്കെ ചെയ്യുന്നത് എന്തിനാണ് , വീണ്ടും ഇത് പോലെയുള്ള രംഗങ്ങൾ എന്റെ മുന്നിൽ കൊണ്ട് വന്നു തരാനാണോ എന്നൊക്കെ ഞാനറിയാതെ തന്നെ , മനസ്സിലേക്ക് ഓടി വന്നു പോയി… അപ്പോഴുള്ള അവസ്ഥയിൽ വാക്കുകൾക്ക് തെറ്റ് വന്നതാണ് അങ്കിൾ…

ഞാൻ എല്ലാറ്റിനും തയ്യാറാണ്…

മറ്റന്നാളത്തെ കാര്യങ്ങളൊക്കെ സീൻ ബൈ സീൻ ക്ലിയർ ആണ്..

ആ കാര്യത്തിൽ നിങ്ങളാരും ടെൻഷൻ ആവേണ്ട…”

 

മധുവങ്കിൾ എഴുന്നേറ്റു വന്ന് അവനെ കെട്ടിപ്പുണർന്നു…നറുകയിൽ സ്നേഹചുംബനവുമേകി…

CM ഉം അവരുടെയരികിൽ വന്നു കൊണ്ട് രണ്ടു പേരെയും ചേർത്തു പിടിച്ചു…

ഈ രംഗം കണ്ടു കണ്ണ് നിറഞ്ഞു നിൽക്കുന്ന അജിത്തിനെയും സേവിയറിനെയും നോക്കി ആദി , കലങ്ങിയ കണ്ണുമായി കണ്ണിറുക്കി ചിരിച്ചു..മനസ്സ് നിറഞ്ഞുള്ള ചിരിയുമായി അവരും അവനരികിൽ ചേർന്നു നിന്നു…

 

അധികം വൈകാതെ തന്നെ , ആദി ചാന്ദ്നിയുടെ അടുക്കൽ പോയി…

അവളോട് കാര്യങ്ങളൊക്കെ ധരിപ്പിച്ചും കൊണ്ട് അവിടുന്ന് ഇറങ്ങി…

താൻ പോയതിന് ശേഷം മാമിയോടും , അമ്മയോടും കാര്യങ്ങൾ പറഞ്ഞാൽ മതിയെന്നും , അവരുടെ കണ്ണീരും കൂടി കാണേണ്ട ശക്തിയില്ലെന്നും പറഞ്ഞു കൊണ്ട് അവൻ യാത്ര പറഞ്ഞു..

അവനെ പിരിയാൻ മനസ്സനുവദിക്കുന്നുണ്ടായിരുന്നില്ലെങ്കിലും , അതൊക്കെ മറച്ചു വെച്ചു കൊണ്ട് അവൾ സന്തോഷത്തോടെ അവനെ യാത്രയാക്കി….

 

പിന്നീടുള്ള രണ്ടു ദിവസങ്ങൾ മുഴുവൻ സാന്റാക്ലബ്ബ് മിഷനെ കുറിച്ചുള്ള പ്ലാനിങ് ആയിരുന്നു..അവിടേക്കുള്ള റൂട്ടും , ഓരോ സ്ഥലത്തും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ക്ലബ്ബ് നില കൊള്ളുന്നതിന്റെ യഥാർത്ഥ ചിത്രവുമൊക്കെ ശരിക്കും അവർ മനസ്സിൽ ചിത്രീകരിച്ചു കൊണ്ട് പദ്ധതി തയ്യാറാക്കി..

ആദിയുടെ വീട്ടിലിരുന്നു കൊണ്ട് തന്നെയായിരുന്നു അവർ എല്ലാ പ്ലാനും ചെയ്തത്…

അതിനിടയിൽ , ചാന്ദ്നി അവനെ വിളിച്ചു ബുദ്ധിമുട്ടിക്കാനും നിന്നില്ല…

 

സാന്റാ ക്ലബ്ബിലെ ‘ഡ്രീം നൈറ്റ് പാർട്ടി’ യുടെ തലേ ദിവസം വന്നെത്തി…എല്ലാ ഒരുക്കങ്ങളോടും കൂടി ആദിയും കൂട്ടരും രാജസ്ഥാനിലേക്ക് പോകുവാൻ തയ്യാറായി…

സീതാന്റിയും അങ്കിളുമെല്ലാം കൂടി അവരെ യാത്രയാക്കി…അവന് ബുദ്ധിമുട്ടാക്കേണ്ട എന്ന് കരുതി കീർത്തിയേയും ജൂഹിയേയും മാമിയുടെ കൂടെ ഹോസ്പിറ്റലിൽ കൊണ്ടു വിട്ടിരുന്നു..

Updated: September 21, 2021 — 11:10 pm

15 Comments

  1. ഇനി എന്നാണ് അടുത്ത ഭാഗം

  2. ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. °~?അശ്വിൻ?~°

    ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. പാവം പൂജാരി

    Interesting thriller. Kidu
    Eagerly waiting for the next part.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Sorry for delay…
      പോസ്റ്റ്‌ ചെയ്തിട്ടുണ്ട്… ഉടനെ publish ആകുമായിരിക്കും…

      Thank u❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  5. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  6. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️?❤️

    അപ്പോൾ ഇനി ജീവൻമരണ പോരാട്ടമാണല്ലേ ….

    കട്ട വെയ്റ്റിംഗ് ❤️?❤️❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear♥♥

Comments are closed.