ഡെറിക് എബ്രഹാം 21 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 273

അവന് കുറ്റബോധം കാരണം തലയുയർത്താൻ പറ്റുന്നുണ്ടായിരുന്നില്ല…. CM മെല്ലെ അവന്റെ താടിയിൽ പിടിച്ചു തല മെല്ലെ ഉയർത്തി…

 

“ആദീ…എന്ത് പറ്റി മോനേ നിനക്ക്…

അനുപമയോട് നിനക്കുള്ള സ്നേഹം ദൈവത്തിന് പോലും അളന്നു തിട്ടപ്പെടുത്താൻ കഴിയില്ല…അത് ഞങ്ങൾ ഓരോരുത്തരും അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്….

ആ സ്നേഹം ഇപ്പോഴില്ല എന്നും ഞാൻ വിശ്വസിക്കുന്നില്ല…

എങ്കിലും , എന്ത് പറ്റി നിനക്ക്…?

ചേച്ചിയുടെ ഘാതകന് വേണ്ടി അക്ഷമയോടെ അലറി വിളിച്ചിട്ടുണ്ടായിരുന്ന ആദിയാണോ ഇത്…

ഞാനൊന്നും പറയുന്നില്ല… നീ തന്നെ പറ…

നിന്നോട് ഞാൻ പലപ്പോഴും പറഞ്ഞിട്ടില്ലേ…

അനുവിനെ പോലെ തന്നെ നിനക്കും ഞാൻ അച്ഛനാണെന്ന്…

CM നോടല്ല… അച്ഛനോട് പറ…. എന്റെ ആദിക്ക് എന്താണ് പറ്റിയത്….? ”

 

ഇത് കേട്ട അവൻ CM ന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി… അവനവിടെ കണ്ടത് CM നെ ആയിരുന്നില്ല.. താനെന്ത് തെറ്റ് ചെയ്തിട്ട് വന്നാലും , ചേർത്ത് പിടിച്ച് കൊണ്ട് തനിക്കായി വാദിക്കുന്ന സ്വന്തം അച്ഛനെ തന്നെയായിരുന്നു…

അവൻ മെല്ലെ മധുവങ്കിളിനെയും തന്റെ കൂട്ടുകാരെയും നോക്കി.. അവന്റെ മൊഴികൾക്ക് വേണ്ടി അവരും കാത്തിരിക്കുകയായിരുന്നു..

 

“പറ ആദീ… എന്താണ് നിന്റെ പ്രശ്നം…? ”

 

“സാർ…

അങ്കിൾ പറഞ്ഞത് പോലെയൊന്നും ഞാൻ മനസ്സിൽ ആലോചിട്ടു പോലുമില്ല…

എന്റെ ജീവിതത്തിൽ ആര് വന്നാലും എന്റെ ചേച്ചിയ്ക്കും അച്ഛനും അമ്മയ്ക്കും പകരമാകുകയും ചെയ്യില്ല…

എന്റെ ചേച്ചിയോടുള്ള സ്നേഹത്തിന് ഇത്തിരി കുറവെങ്കിലും വരണമെങ്കിൽ ,

ഞാൻ മരിക്കേണ്ടി വരും…

ഇല്ല..

മരിച്ചാലും ഒരിറ്റ് സ്നേഹം പോലും കുറവ് വരില്ല….അത്രയും ജീവനാണ് എനിക്കെന്റെ ചേച്ചി… ഞാനിന്നും ജീവിക്കുന്നത് ചേച്ചി തന്ന ഓർമകളിലൂടെയാണ്..”

 

“അപ്പോൾ നീ നേരത്തെ പറഞ്ഞതൊക്കെ എന്തായിരുന്നു…? ”

Updated: September 21, 2021 — 11:10 pm

15 Comments

  1. ഇനി എന്നാണ് അടുത്ത ഭാഗം

  2. ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. °~?അശ്വിൻ?~°

    ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. പാവം പൂജാരി

    Interesting thriller. Kidu
    Eagerly waiting for the next part.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Sorry for delay…
      പോസ്റ്റ്‌ ചെയ്തിട്ടുണ്ട്… ഉടനെ publish ആകുമായിരിക്കും…

      Thank u❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  5. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  6. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️?❤️

    അപ്പോൾ ഇനി ജീവൻമരണ പോരാട്ടമാണല്ലേ ….

    കട്ട വെയ്റ്റിംഗ് ❤️?❤️❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear♥♥

Comments are closed.