അതിനാണോ ഞാൻ ഇത്രയും നാൾ കഷ്ടപ്പെട്ടത്…? ”
“പിന്നെ, അജിത്തിനോടും സേവിയറോടും നീ അവിടെ നിന്ന് പറഞ്ഞതെന്താണ്…? ”
സ്വന്തം കുടുംബം നഷ്ടപ്പെടുത്തിയവനെതിരെ ജീവിതത്തിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ലൊരവസരം വന്നു ചേർന്നിട്ടും അത് ഒരു പെണ്ണിന് വേണ്ടി നശിപ്പിച്ചു കളഞ്ഞതാണോ ചേച്ചിയോട് കാണിച്ച സ്നേഹം…?
പോട്ടെ…എന്തെങ്കിലും ഗുരുതരമായ സാഹചര്യമാണെങ്കിൽ അതെങ്കിലും കാരണമായി പറയാമായിരുന്നു…
പക്ഷേ , ചാന്ദ്നി അത്യാസന്ന നില തരണം ചെയ്തു വന്നു കഴിഞ്ഞു..
എന്നിട്ടും നീയിങ്ങനെ വിമുഖത കാണിക്കുമ്പോൾ പിന്നെ ഞങ്ങളെന്തു ചിന്തിക്കണം…?
അതും ചേച്ചിയോടുള്ള സ്നേഹം കൊണ്ടാണെന്നോ..?
നീ തന്നെ ഞങ്ങൾക്ക് പറഞ്ഞു തന്നേക്ക്…
ഇങ്ങനെയുള്ള നിനക്ക് വേണ്ടിയാണല്ലോ എന്റെ സീത , സ്വന്തം മക്കളെ പോലും വിട്ട് നിന്റെയൊക്കെ കൂടെ നിൽക്കുന്നത്…
ഇത്രയും വർഷത്തെ എല്ലാവരുടെയും കഠിനധ്വാനം ഒരു നേരം കൊണ്ട് ഇല്ലാതാക്കിയിരിക്കുകയാണ് നീ….
അത് മറക്കേണ്ട… ”
എന്ത് പറയണമെന്നറിയാതെ അവൻ തലയും താഴ്ത്തി , അവിടെയുള്ള ഒരു കസേരയിൽ കൈയും കുത്തിയിരുന്നു…. ഇതൊക്കെ കേട്ടു കൊണ്ട് CM അവരുടെ അടുത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു… അദ്ദേഹത്തിനെ പോലെ തന്നെ , അജിത്തിനും സേവിയറിനും വാക്കുകളൊന്നും പുറത്ത് വന്നില്ല…
എങ്കിലും അല്പനേരത്തിന് ശേഷം സേവിയർ ആ മുറിയിലെ നിശബ്ദത വിച്ഛേദിച്ചു..
“മധു സാർ… അവൻ അങ്ങനെയൊന്നും ചിന്തിച്ചു പറഞ്ഞതല്ല….ആദിയെ ഞങ്ങൾക്കറിയാം…”
“ഒരാളും അവന് വേണ്ടി വക്കാലത്ത് കൊണ്ട് വരേണ്ട..
ഞാനും CM സാറും നേരിട്ട് കണ്ടതാണ്..
ഇല്ലെങ്കിൽ സാർ തന്നെ പറയട്ടെ…അവന്റെ ഭാഗത്ത് തെറ്റില്ല എന്ന്….”
ഇത് കണ്ടു നിന്ന CM അവിടെ നിന്നെണീറ്റു പോയി മധുവങ്കിളിനെ ഒരു കസേരയിൽ ഇരുത്തി… പിന്നീട് ആദിയുടെ അടുത്ത് ചെന്നിരുന്നു… മെല്ലെ അവന്റെ തോളത്ത് കൈ വെച്ചു… അപ്പോഴും അവൻ തലയും താഴ്ത്തി കരഞ്ഞിരിക്കുകയായിരുന്നു…
“ആദീ… ഇങ്ങോട്ട് നോക്കിയേ..”
ഇനി എന്നാണ് അടുത്ത ഭാഗം
?
❤️❤️
??
♥♥♥
❤️
❤️❤️❤️
Interesting thriller. Kidu
Eagerly waiting for the next part.
Sorry for delay…
പോസ്റ്റ് ചെയ്തിട്ടുണ്ട്… ഉടനെ publish ആകുമായിരിക്കും…
Thank u❤️❤️
????
❤️❤️❤️❤️
❤️❤️❤️
❤️❤️❤️
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️?❤️
അപ്പോൾ ഇനി ജീവൻമരണ പോരാട്ടമാണല്ലേ ….
കട്ട വെയ്റ്റിംഗ് ❤️?❤️❤️?
Thanks dear♥♥