“ഹേയ്..ബിരിയാണി മാത്രമാകില്ല…
ഇതെന്തോ കൂടിയ ഇനമാണ്…
പരിശോധനയ്ക്ക് വിടേണ്ടി വരുമെന്നാണ് തോന്നുന്നത്…”
“ഹിഹിഹി….മിസ്റ്റർ ഐപിഎസ്…
ഞങ്ങളെ ആക്കിയതാണല്ലേ…? ”
“ഹുഹുഹു… മനസ്സിലായി.. അല്ലേ…? ”
അവരുടെ ചിരിയും കളിയും കണ്ടപ്പോൾ തങ്ങൾ വന്നത് ജീവന്മരണ പോരാട്ടത്തിനാണോ,
അല്ല…വിനോദയാത്രയ്ക്കാണോ എന്ന സംശയം പോലീസുകാരുടെ മുഖത്ത് നിഴലിച്ചു നിൽക്കുന്നുണ്ടായിരുന്നു…..
ഉച്ചഭക്ഷണം കഴിഞ്ഞപ്പോൾ തന്നെ എല്ലാവരും പോകാനുള്ള തയ്യാറെടുപ്പിലായി….
പോലീസുകാരൊക്കെ ആയുധങ്ങളും സാധനസാമഗ്രികളും അവർ പോകുന്ന വണ്ടികളിൽ എടുത്തു വെച്ചതിനു ശേഷം , ഡെറിക്കും കൂട്ടരും പുറത്ത് വരുന്നതും കാത്തിരുന്നു…
വൈകാതെ തന്നെ വാതിലും തുറന്നു കൊണ്ട് ഡെറിക്കും കൂട്ടരും പുറത്തേക്ക് വന്നു…. അവരുടെ വേഷവിധാനങ്ങൾ കണ്ടപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടു നോക്കി നിന്നു…
ഡെറിക് കറുത്ത കോട്ടുമണിഞ്ഞു കൊണ്ട്, തലയിൽ വട്ടത്തൊപ്പിയും , പൈപ്പിൽ ചുരുട്ടും കത്തിച്ചു കൊണ്ട് ഷെർലക് ഹോംസ് സ്റ്റൈലിലായിരുന്നു പുറത്തിറങ്ങിയത്…. താടിയുടെ ഒരു ഭാഗത്ത് മനോഹരമായി കളർ ചെയ്തിട്ടുമുണ്ട്….കൂടെ കറുത്ത വലിപ്പം കൂടിയ കൂളിംഗ് ഗ്ലാസും കൂടി വന്നതോടെ ആളാകെ മാറി..
നേഹയായിരുന്നു ശരിക്കും അത്ഭുതപ്പെടുത്തിയത്… കുറച്ചു മുമ്പ് വരെ നേരാം വണ്ണം മുടി പോലും ഒതുക്കി വെക്കാതെ, അലസമായി വസ്ത്രങ്ങളൊക്കെ ധരിച്ചു നിന്നിരുന്നതായിരുന്നു അവൾ…
വാതിൽ തുറന്നു പുറത്ത് വരുമ്പോഴേക്കും ഏതോ ഒരു ഹോളിവുഡ് സിനിമയിലെ നായിക , കല്യാണ വസ്ത്രത്തിൽ പുറത്തിറങ്ങിയത് പോലെയായിരുന്നു. മനോഹരമായ ചിത്രപ്പണിയൊക്കെ ചെയ്ത വെള്ള നിറത്തിലുള്ള മനോഹരമായ ഉടുപ്പ്….
ശരിക്കുമൊരു രാജകുമാരിയെ പോലെയായി മാറിയിരിക്കുന്നു നേഹ…അവളുടെ നെറ്റിയിൽ അണിഞ്ഞ നെറ്റിപ്പട്ടവും കാലിലെ ഹീൽ വെച്ച ചെരിപ്പുമടക്കം എല്ലാറ്റിനും തൂവെള്ള നിറമായിരുന്നു…. അപ്സരസ്സിനെ പോലെയൊക്കെ തോന്നിക്കുന്ന ശരീരവടിവ്….രൂപത്തിലും ഭാവത്തിലും അടിമുടി മാറിയിരിക്കുന്നു അവൾ….
ഏകദേശം ഡെറിക്കിന്റെ വസ്ത്രധാരണവുമായി യോജിച്ചു നിൽക്കുന്ന വേഷത്തിലായിരുന്നു അജിത്തും സേവിയറും…
അവരുടെ നാല് പേരുടെയും വേഷവിധാനങ്ങൾ കണ്ട് അന്ധാളിച്ചു നിൽക്കുകയായിരുന്നു പോലീസുകാരൊക്കെ..എന്നാൽ അജിത്തും സേവിയറും മതിമറന്നു നിന്നത് നേഹയുടെ സ്റ്റൈൽ കണ്ടിട്ടാണ്… പ്രത്യേകിച്ച് അജിത്…
അവന്റെ വാ പൊളന്നുള്ള നോട്ടം ഡെറിക്ക് തടസ്സപ്പെടുത്തി..
ഇനി എന്നാണ് അടുത്ത ഭാഗം
?
??
♥♥♥
Interesting thriller. Kidu
Eagerly waiting for the next part.
Sorry for delay…
പോസ്റ്റ് ചെയ്തിട്ടുണ്ട്… ഉടനെ publish ആകുമായിരിക്കും…
Thank u

????
കൊള്ളാം അടിപൊളി ആയിട്ടുണ്ട്
?
അപ്പോൾ ഇനി ജീവൻമരണ പോരാട്ടമാണല്ലേ ….
കട്ട വെയ്റ്റിംഗ്
?
?
Thanks dear♥♥