ദിശയറിയുന്ന പോസ്റ്റ്‌മാൻ പശറിയാതെ വായിക്കും എന്ന് പറഞ്ഞത് പോലെ , വാക്കുകൾ കൊണ്ടല്ലാതെ തന്റെ മനസ്സ് സുഹൃത്തുക്കൾ വായിച്ചെടുത്തത് കണ്ടപ്പോൾ ഡെറിക് പരിസരം മറന്നു പൊട്ടിച്ചിരിച്ചു…
“അപ്പോൾ നമുക്കിനി രണ്ടാമതൊന്നും ചിന്തിക്കാനില്ല…
ഇതാ ഈ സമയം മുതൽ നമുക്ക് ഒരേയൊരു ചിന്തയേ ഉണ്ടാകാൻ പാടുള്ളൂ….
സാന്റാക്ലബ്ബിനെയും സ്റ്റീഫനെയും നിർമാർജനം ചെയ്യുന്നത് വരെ പോരാടുക എന്നത് മാത്രം…
ഇനി കുടുംബത്തിനെ കുറിച്ചുള്ള ചിന്തയില്ല… ഭാവിയെ പറ്റിയുള്ള വേവലാതിയില്ല…
പിന്നോട്ടേക്കുള്ള വഴി അടച്ചിട്ടു കഴിഞ്ഞിരിക്കുന്നു…. ഇനി യാത്ര മുന്നോട്ടേക്ക് മാത്രം..”
“തീർച്ചയായും ഡെറിക്…. ഭാരത് മാതാ കീ….”
“ജയ്…”
അജിയുടെയും സേവിയറുടെയും ഇൻക്വലാബിന് കഥയെന്തെന്ന് പോലും മനസ്സിലാകാത്ത പോലീസുകാരൊക്കെ ജയ് വിളിച്ചു…
ഇതിത്തിരി ഓവറല്ലേ എന്ന സംശയത്തിൽ ഡെറിക് അവരെ കണ്ണ് തുറിച്ചു നോക്കി….
“അല്ലെടോ ചങ്ങായിമാരെ…
ഒരു സംശയം ഞാനങ്ങട് ചോദിച്ചു കൊള്ളട്ടെ…”
“അതിനെന്തേ… ധാരാളമാ കേള് (എത്ര വേണമെങ്കിലും ചോദിച്ചോളൂ) ”
“രണ്ടും ഇന്നലെ രാത്രി എന്താ കഴിച്ചത്…? ”
“നീ വാങ്ങിത്തന്ന ബിരിയാണി…വേറെന്ത് കഴിക്കാനാണ്….?
അതെന്തേ ഇപ്പോൾ അങ്ങനെയൊരു ചോദ്യം…? ”
ഡെറിക്കിനെ അവർ സംശയഭാവത്തിൽ നോക്കി…
ഇനി എന്നാണ് അടുത്ത ഭാഗം
?
❤️❤️
??
♥♥♥
❤️
❤️❤️❤️
Interesting thriller. Kidu
Eagerly waiting for the next part.
Sorry for delay…
പോസ്റ്റ് ചെയ്തിട്ടുണ്ട്… ഉടനെ publish ആകുമായിരിക്കും…
Thank u❤️❤️
????
❤️❤️❤️❤️
❤️❤️❤️
❤️❤️❤️
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️?❤️
അപ്പോൾ ഇനി ജീവൻമരണ പോരാട്ടമാണല്ലേ ….
കട്ട വെയ്റ്റിംഗ് ❤️?❤️❤️?
Thanks dear♥♥