ഡെറിക് എബ്രഹാം 21 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 273

“അജീ… തമാശയല്ല..

അങ്ങനെയായാൽ എനിക്ക് എന്റെ കാര്യം മാത്രം നോക്കിയാൽ മതിയല്ലോ… നിങ്ങളെക്കുറിച്ചുള്ള ആധിയും ഉണ്ടാവില്ല…”

 

“മിസ്റ്റർ ഡെറിക്….

ഈ ചെയ്തതൊക്കെ ഞങ്ങളുടെ ജോലിയുടെ ഭാഗമായിരുന്നുവെങ്കിൽ ഞങ്ങളൊക്കെ എപ്പോഴേ ഇതൊക്കെ ഉപേക്ഷിച്ചിട്ട് പോയിട്ടുണ്ടാകുമായിരുന്നു…

സത്യമാണ്…ഇത് ഏറ്റെടുക്കുമ്പോൾ ഞങ്ങൾക്കിതൊക്കെയൊരു ഭാരമായിരുന്നു..

പക്ഷേ , എന്ന് മുതൽ തന്റെ കൂടെ കൂടിയോ , അന്ന് മുതൽ ഇത് തന്റെ മാത്രം ലക്ഷ്യമല്ല , ഞങ്ങളുടേയും കൂടിയാണെന്ന് തീരുമാനിച്ചു കഴിഞ്ഞിരുന്നു..

തന്റെ നഷ്ടങ്ങൾ ഞങ്ങളുടെ കൂടി നഷ്ടങ്ങളായിരുന്നു…

അപ്പോഴേക്കും , തന്റെ ജീവനായിരുന്ന കുടുംബം ഞങ്ങളുടെയും കുടുംബമായിത്തീർന്നിരുന്നു…

പറഞ്ഞു വന്നതെന്തെന്ന് വെച്ചാൽ , തന്റെ പ്രതികാരം ഞങ്ങളുടെയും കടമയാണ്…

തനിക്ക് ജീവൻ ത്യജിക്കാൻ ഒരുപാട് കാരണങ്ങളുണ്ടാകും… പക്ഷേ , ഞങ്ങൾക്ക് ഒരേയൊരു കാരണമേയുള്ളൂ…

ഞങ്ങളുടെ പ്രിയ സുഹൃത്ത് ഡെറിക് എബ്രഹാം…

തനിക്ക് വേണ്ടി എന്തിനും ഞങ്ങൾ തയ്യാറാണെടോ…

അത്രയും നീ ഞങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട് ഡെറിക്…”

 

അത് കേട്ടു നിന്ന ഡെറിക്കിന്റെയും നേഹയുടെയും കണ്ണുകൾ പൊടിഞ്ഞു…എന്ത് മറുപടി കൊടുത്തിട്ടാണ് അവരോടുള്ള സ്നേഹം പ്രകടിപ്പിക്കേണ്ടതെന്ന് മനസ്സിലാകാതെ ഡെറിക് തരിച്ചു നിന്നു….

 

“അജീ…സേവീ….

നിങ്ങളെ പ്രതീക്ഷിച്ചു നിൽക്കുന്ന ഒരു കുടുംബമുണ്ട് നാട്ടിൽ….

ഓർമയുണ്ടല്ലോ അത്….

നിങ്ങളുടെ ജീവൻ വെച്ചാണ് നിങ്ങൾ ഈ മിഷന് ഇറങ്ങുന്നത്…

അത് കൊണ്ട് ഒരു വട്ടം കൂടി ചിന്തിക്കാൻ സമയമെടുത്തോളൂ…”

 

“താനിത് തന്നെ പറഞ്ഞു കൊണ്ടേയിരിക്കുകയാണോ….

കൂടിപ്പോയാൽ ഞങ്ങളുടെ ജീവൻ പോകും..അത്രയല്ലേയുള്ളൂ….

ജനിച്ചാൽ എപ്പോഴായാലും മരിക്കണം ഡെറിക്…

Updated: September 21, 2021 — 11:10 pm

15 Comments

  1. ഇനി എന്നാണ് അടുത്ത ഭാഗം

  2. ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. °~?അശ്വിൻ?~°

    ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. പാവം പൂജാരി

    Interesting thriller. Kidu
    Eagerly waiting for the next part.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Sorry for delay…
      പോസ്റ്റ്‌ ചെയ്തിട്ടുണ്ട്… ഉടനെ publish ആകുമായിരിക്കും…

      Thank u❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  5. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  6. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️?❤️

    അപ്പോൾ ഇനി ജീവൻമരണ പോരാട്ടമാണല്ലേ ….

    കട്ട വെയ്റ്റിംഗ് ❤️?❤️❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear♥♥

Comments are closed.