ലേലം വിളി മാത്രമല്ല , മയക്കു മരുന്നും കള്ളനോട്ടുമടക്കം സ്റ്റീഫൻ ചെയ്തു വരുന്ന എല്ലാ കൊള്ളരുതായ്മയുടെയും ഇടപാടുകൾ അന്നവിടെ നടക്കുമായിരുന്നു…
എന്നാൽ ഇങ്ങനെയൊരു ക്ലബ്ബിനെ കുറിച്ചോ അവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ചോ ഒരു വിവരവും പോലീസിന്റെയോ ഇന്റലിജൻസിന്റെയോ ഡിക്ഷണറിയിൽ പോലുമില്ലായിരുന്നു….
ആറു മാസങ്ങൾക്ക് ശേഷം വീണ്ടും സാന്റാക്ലബ്ബിൽ ‘ഡ്രീം നൈറ്റ് പാർട്ടി’ അരങ്ങേറുകയാണ്…അതിനിനി നാല് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂവെന്നാണ് സേവിയറും അജിത്തും ആദിയോട് പറഞ്ഞു കൊണ്ടിരുന്നത്..
ഇത്രയും വർഷമായിട്ടും , ഇന്റലിജിൻസിന് പോലും അറിവില്ലാതിരുന്ന സാന്റാ ക്ലബ്ബിനെ കുറിച്ച് ആദിയും കൂട്ടരും വളരെ ബുദ്ധിമുട്ടിയാണെങ്കിലും കണ്ടു പിടിച്ചു കഴിഞ്ഞിരുന്നു….
ആ ക്ലബ്ബിനെ കുറിച്ച് , അവർക്ക് വിവരം ലഭിച്ചിട്ട് നാളുകൾ കുറേ കഴിഞ്ഞു…
അടുത്ത പാർട്ടിയ്ക്ക് വേണ്ടി ദിവസങ്ങൾ എണ്ണിയെണ്ണി കാത്തിരിക്കുകയായിരുന്നു അവർ…
കുറച്ചു നാളുകളായി സ്റ്റീഫന്റെ ബിസിനസ്സൊന്നും രമ്യമായി നടക്കാത്തത് കാരണം , പാർട്ടി ഉണ്ടാകില്ല എന്നാണ് അവർ കരുതിയിരുന്നത്…
പക്ഷേ,സാന്റാക്ലബ്ബിലെ ആ ‘ഡ്രീം നൈറ്റ് പാർട്ടി’ പതിവ് പോലെ നടക്കുമെന്ന അതിശയിപ്പിക്കുന്ന വാർത്തയാണ് പിന്നീടവരുടെ കാതുകളിൽ ഇരമ്പി വന്നത്..
സ്റ്റീഫന്റെ തുറുപ്പു ചീട്ടായ ആ പാർട്ടി തകർക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്കിടയിലായിരുന്നു കീർത്തിയും ജൂഹിയും ചാന്ദ്നിയുമടക്കം , ആദിക്ക് വേണ്ടപ്പെട്ടവരെയൊക്കെ സ്റ്റീഫൻ റാഞ്ചിയത്….
ഇനി ആ ദിവസത്തിനായി നാല് ദിവസങ്ങൾ മാത്രമേയുള്ളൂ..തങ്ങൾക്ക് വേണ്ടതൊക്കെയും അവിടെയുണ്ടാകുമെന്ന് ആദിക്കും കൂട്ടർക്കും അറിയാമായിരുന്നു…അവരിത്ര നാളും ചെയ്ത പ്രയത്നങ്ങൾക്ക് ഫലമുണ്ടാകാൻ പോകുകയായിരുന്നു ‘ഡ്രീം നൈറ്റ് പാർട്ടി’ വഴി…ആ മിഷനിൽ വിജയിക്കാൻ കഴിഞ്ഞാൽ സ്റ്റീഫനെയും , അവന്റെ തേർവാഴ്ചയേയും മുഴുവനായി ഈ ഭൂഗോളത്തിൽ നിന്നും മായ്ച്ചു കളയാൻ സാധിക്കും…പക്ഷേ , ആദി ഈയിടയായി എല്ലാറ്റിൽ നിന്നും ഒഴിഞ്ഞു മാറുന്നത് പോലെയൊരു പെരുമാറ്റമായിരുന്നു…
അതിനെ പറ്റിയുള്ള വാഗ്വാദങ്ങളായിരുന്നു ചാന്ദ്നിയുടെ മുറിയുടെ പുറത്ത് നിന്ന് അരങ്ങേറിയത്..
~~~~~~~~~~~~~~~~~~~
അകത്ത് നിന്ന് ചാന്ദ്നിയെ സന്ദർശിച്ചതിന് ശേഷം CM ഉം മധുവങ്കിളും പുറത്തേക്കിറങ്ങി…. ആദിയും കൂട്ടരും അവരെയും കാത്ത് , പുറത്ത് തന്നെയിരിപ്പുണ്ടായിരുന്നു…. അവരെല്ലാവരോടും ഹോസ്പിറ്റലിലുള്ള വി. ഐ. പി റൂമിലേക്ക് ഉടനെ ഹാജറാകാൻ പറഞ്ഞും കൊണ്ട് , CM ഉം മധുവങ്കിളും ആ റൂം ലക്ഷ്യമാക്കി നടന്നു…. ആദിയും കൂട്ടരും അവരെ അനുനയിച്ചു….
എല്ലാവരും റൂമിലേക്ക് കയറിക്കഴിഞ്ഞപ്പോൾ അജിത്തിനോട് മധുവങ്കിൾ വാതിൽ ലോക്ക് ചെയ്യാൻ പറഞ്ഞു…അജിത് വാതിലിന്റെ ലോക്കിട്ടു കഴിഞ്ഞില്ല എന്ന് തന്നെ പറയാം…
പെട്ടെന്നാണ് , ആരും പ്രതീക്ഷിക്കാതെ മധുവങ്കിൾ ആദിയുടെ നേരെ തിരിഞ്ഞു കൊണ്ട് കരണത്ത് തന്നെ ആഞ്ഞടിച്ചത്.. അത് കണ്ടു നിന്നവരെല്ലാം ഞെട്ടിപ്പോയി…
വീണ്ടും , അടിക്കാൻ ഓങ്ങിയ അദ്ദേഹത്തെ CM തിടുക്കത്തിൽ വന്നു പിടിച്ചു വെച്ചു….
ഇനി എന്നാണ് അടുത്ത ഭാഗം
?
??
♥♥♥
Interesting thriller. Kidu
Eagerly waiting for the next part.
Sorry for delay…
പോസ്റ്റ് ചെയ്തിട്ടുണ്ട്… ഉടനെ publish ആകുമായിരിക്കും…
Thank u

????
കൊള്ളാം അടിപൊളി ആയിട്ടുണ്ട്
?
അപ്പോൾ ഇനി ജീവൻമരണ പോരാട്ടമാണല്ലേ ….
കട്ട വെയ്റ്റിംഗ്
?
?
Thanks dear♥♥